കണ്ണൂർ: കോവിഡ് ചട്ടം ലംഘിച്ച് പഴയങ്ങാടി എരിപുരത്ത് സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പരാതി നൽകി.
സമ്മേളനം കോവിഡ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കല്യാശ്ശേരി മണ്ഡലം ലീഗ് പ്രസിഡൻറ് എസ്.കെ.പി. സകരിയയാണ് പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്.
കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ലംഘിച്ചും സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയും സമ്മേളനം സംഘടിപ്പിച്ച സംഘാടകരും അതിഥികളായി അതിൽ പങ്കെടുത്തവരും നിയമവ്യവസ്ഥയെയും സർക്കാർ നിർദേശങ്ങളെയും വെല്ലുവിളിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.