കോഴിക്കോട്: വൻ മുന്നേറ്റമുണ്ടാവുമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന തിരുവനന്തപുരം, പ ത്തനംതിട്ട മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് ആർ.എസ്.എസ്. തി രുവനന്തപുരം നഗരം, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചിട്ടയായ പ്രവർത്തനം നടക്കുന ്നില്ലെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ടയിൽ കെ. സുരേന്ദ്രന് ബി.ജെ.പി ജില്ല നേതൃത്വത്തിൽനിന്ന് പിന്തുണ ലഭിക്കുന്നില്ല. പുറത്തുനിെന്നത്തിയ പ്രവർത്തകരാണ് ഇവിടെ നേതൃത്വം നൽകുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാൻ ജില്ല നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ സി.പി.എമ്മാണ് മുഖ്യശത്രു എന്നു കണ്ട് പ്രവർത്തിക്കാനും പ്രചാരണത്തിെൻറ കൊട്ടിക്കലാശത്തിൽ ശബരിമല വിഷയം മാത്രം ഉണ്ടാവുന്ന തരത്തിലേക്ക് പ്രചാരണം മുന്നോട്ടുകൊണ്ടുപോകണമെന്നും ആർ.എസ്.എസ് നേതൃത്വം നിർദേശിക്കുന്നുണ്ട്. സംഘടനാപരമായി ദുർബലമായ കോൺഗ്രസല്ല, േകരളത്തിൽ ഭാവിയിൽ വെല്ലുവിളിയാവുക സി.പി.എമ്മാണെന്നുമാണ് വിലയിരുത്തൽ. പാലക്കാട്, തൃശൂർ മണ്ഡലങ്ങളിൽ കാര്യമായ മുന്നേറ്റമുണ്ടാകും.
കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി പ്രകാശ്ബാബു ശബരിമല വിഷയത്തിൽ റിമാൻഡിലായിട്ടും അത് ‘ഉപയോഗിക്കാനായില്ല’. പാർട്ടിയിലെ ഗ്രൂപ്പിസമാണ് കാരണമെന്നും ആർ.എസ്.എസ് കണ്ടെത്തി. വി. മുരളീധരൻ വിഭാഗക്കാരായ ചില നേതാക്കൾ കോഴിക്കോട്ട് സജീവമല്ല. കോട്ടയത്ത് പി.സി. തോമസിനുവേണ്ടി സംഘടന പരമാവധി േശഷിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും 2004ലെപ്പോലെ അത്ഭുതത്തിന് സാധ്യത കുറവാണ്. കെ.എം. മാണിയുടെ മരണത്തോടെ മണ്ഡലത്തിലുണ്ടായ സഹതാപതരംഗം പി.സി. തോമസിന് കിട്ടേണ്ട വോട്ട് നഷ്ടപ്പെടുത്തും. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ പ്രവർത്തനം പോരെന്ന അഭിപ്രായവും ആർ.എസ്.എസ് നേതൃത്വത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.