തിരുവനന്തപുരം: റേഷൻ, ഭക്ഷ്യകിറ്റ് വിതരണം തടയുന്നതിൽ യു.ഡി.എഫ് പങ്ക് ആരോപിച്ച് ഞായറാഴ്ചമുതൽ വീടുകയറി പ്രചാരണത്തിന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. റേഷനും ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമീഷൻ പിൻവലിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിെൻറ ക്രൂര സമീപനത്തിനെതിരെ പ്രതിഷേധമുയരണം. തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽകണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിെൻറ വികലമായ മനോനിലയാണ് ഇതിലൂടെ പ്രകടമാകുന്നത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങൾക്കൊപ്പം നിൽക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.
പകരം നാടിനെ പിടിച്ചുയർത്താനുള്ള സർക്കാർ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയത്. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിെൻറ പരാതിയെതുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞത്. സ്കൂൾ വിദ്യാർഥികൾക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യകിറ്റ്, ക്ഷേമപെൻഷൻ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അരി നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരള ജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണെന്നും സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.