തിരുവനന്തപുരം: മുസ്ലിം ലീഗിലെ ഉൾപിരിവുകളിൽ കാതോർത്തും സശ്രദ്ധം വീക്ഷിച്ചും സി.പി.എം നേതൃത്വം. പി.കെ. കുഞ്ഞാലിക്കുട്ടിയെ കേന്ദ്രീകരിച്ച് ലീഗിൽ ഉണ്ടാവുന്ന സംഭവവികാസങ്ങൾ അവിടെ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. മലപ്പുറത്തും മലബാറിലും ഇടത്പക്ഷ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താൻ കൂടി സഹായകമായ തരത്തിൽ ഇത് രൂപപ്പെടുമെന്നാണ് നേതൃത്വത്തിെൻറ കണക്കുകൂട്ടൽ.
ലീഗിനുള്ളിലെ അമർഷം പൊട്ടിത്തെറിയിലേക്ക് എത്തിക്കുന്നതിൽ സി.പി.എമ്മിന് പങ്കുണ്ട്. പക്ഷേ ലീഗിലെ ആഭ്യന്തരവിഷയത്തിൽ ഒരു രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ പ്രത്യക്ഷത്തിൽ ഇടപെടരുതെന്ന കർശനനിലപാടാണ് സി.പി.എം സ്വീകരിച്ചത്. നിയമസഭയിലും പുറത്തും സി.പി.എം പ്രത്യേക താൽപര്യത്തോടെ ഇതുവരെ ലീഗ് വിവാദങ്ങളിൽ പ്രതികരിച്ചിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവെൻറ പ്രതികരണം േപാലും ദുർബലമായിരുന്നു. ലീഗിനെ നശിപ്പിക്കാൻ സി.പി.എം ഇടപെടുന്നുവെന്ന സന്ദേശം ഒരുതരത്തിലും വരരുതെന്ന നിലപാടാണ് നേതൃത്വത്തിന്. രാഷ്ട്രീയമായി ലീഗ് നാമാവശേഷമാവണമെന്ന നിലപാടും ഇെല്ലന്ന സൂചനയാണ് നേതാക്കളും നൽകുന്നത്. ഇതൊക്കെ കണക്കിലെടുത്താണ് സി.പി.എമ്മിെൻറ നിശ്ശബ്ദത നികത്തി കെ.ടി. ജലീലിെൻറ ഇടപെടൽ.
സി.പി.എം അനുഗ്രഹാശിസുകളോടെ കെ.ടി. ജലീൽ നടത്തിയ നീക്കങ്ങൾ ആദ്യഘട്ടത്തിൽ വിജയിച്ചതിെൻറ വ്യക്തമായ സൂചനയാണ് ലീഗിലെ പുതിയ കലാപവും പൊട്ടിത്തെറിയുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്ക് ശക്തിപകരുന്ന നീക്കങ്ങളായിരുന്നു ജലീൽ നടത്തിയത്. ലീഗിനുള്ളിൽതന്നെ കത്തിയമർന്ന് പോയേക്കാമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് എതിരായ ആരോപണം നിയമസഭയിൽ ഉന്നയിച്ച അദ്ദേഹം ചന്ദ്രികയുടെ ഫണ്ട് വിവാദം, ലീഗ് സംസ്ഥാന പ്രസിഡൻറിന് ഇ.ഡി നൽകിയ നോട്ടീസിെൻറ പകർപ്പ് എന്നിവ തുടർച്ചയായി വാർത്തസമ്മേളനത്തിലൂടെ ഉന്നയിച്ചത് രാഷ്ട്രീയ ഗുണം ചെയ്െതന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മലബാറിലെ മുസ്ലിം കേന്ദ്രങ്ങളിൽ ഇടത്പക്ഷ സ്വതന്ത്രർക്കും സി.പി.എം സ്ഥാനാർഥികൾക്കും ലഭിച്ച വലിയ സ്വീകാര്യതയുടെ തുടർച്ചയാണ് സി.പി.എം ഇപ്പോൾ തേടുന്നത്. കുഞ്ഞാലിക്കുട്ടിയെന്ന അധികാര അച്ചുതണ്ട് മാറുന്നത് ലീഗിൽ മാത്രമല്ല യു.ഡി.എഫിലും പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.