തിരുവനന്തപുരം: രാജ്യസഭ സ്ഥാനാർഥിത്വം, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും എൽ.ഡി.എഫ് യോഗവും വെള്ളിയാഴ്ച ചേരും.
ഏപ്രിൽ 16ന് രാവിലെ സി.പി.എം സെക്രേട്ടറിയറ്റും വൈകീട്ട് നാലിന് എൽ.ഡി.എഫ് നേതൃയോഗവും ചേരും.
എപ്രിൽ 30ന് മൂന്ന് ഒഴിവിലേക്ക് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് രണ്ടെണ്ണം വിജയിക്കാൻ സാധിക്കും. ഇത്തവണ വിജയിക്കാൻ കഴിയുന്ന രണ്ട് സീറ്റുകളിലും സി.പി.എം തന്നെയാകും സ്ഥാനാർഥികളെ നിർത്തുക. ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പാർലമെൻറിൽ കഴിയുന്നിടത്തോളം അംഗങ്ങളെ എത്തിക്കണമെന്നാണ് സി.പി.എം തീരുമാനം. ചെറിയാൻ ഫിലിപ്പിെൻറ പേര് പട്ടികയിൽ ഉണ്ടാകുമെന്ന് അഭ്യൂഹം ഉയരുന്നെങ്കിലും സാധ്യത കുറവാണെന്ന് നേതൃത്വം സൂചിപ്പിക്കുന്നു. ഇൗ സാഹചര്യത്തിൽ സെക്രേട്ടറിയറ്റ് പുതിയ മുഖങ്ങളെ അടക്കം നിയോഗിക്കുമെന്നാണ് സൂചന.
എൽ.ഡി.എഫിൽ അവതരിപ്പിച്ച് മുന്നണി നേതൃത്വത്തിെൻറ സമ്മതത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ 85 സീറ്റ് വരെ കുറഞ്ഞത് ലഭിച്ചേക്കാമെന്നും തുടർ ഭരണം ഉറപ്പാണെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സെക്രേട്ടറിയറ്റിൽ ഇത് ജില്ല അടിസ്ഥാനത്തിൽ ചർച്ച ചെയ്യും. നേമത്ത് ബി.ജെ.പിയുടെ പരാജയം ഉറപ്പാണെന്നും സി.പി.എം വിജയിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
മഞ്ചേശ്വരത്ത് ഹിന്ദു, മുസ്ലിം സാമുദായിക കേന്ദ്രീകരണം നടന്നതായും വിലയിരുത്തുന്നു. കെ.ടി. ജലീലിെൻറ രാജി അടക്കം പുതിയ രാഷ്ട്രീയ സാഹചര്യവും യോഗങ്ങളിൽ ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.