വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ കോണ്‍ഗ്രസിനെ എതിർക്കും -എം.വി. ഗോവിന്ദന്‍

ആ​ല​പ്പു​ഴ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത മൂ​ലം വ​യ​നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്നാ​ൽ കോ​ണ്‍ഗ്ര​സി​നെ എ​തി​ർ​ക്കു​ന്ന നി​ല​പാ​ട് ആ​യി​രി​ക്കും സി.​പി.​എം സ്വീ​ക​രി​ക്കു​ക​യെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ​മ​ത ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഹ​സ്ര​ത് മൊ​ഹാ​നി ഇ​ൻ​ക്വി​ലാ​ബി​ന്‍റെ ഇ​ടി​മു​ഴ​ക്കം ആ​ല​പ്പു​ഴ​യി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഏ​ത് പാ​ർ​ട്ടി, ഏ​ത് നേ​താ​വ് എ​ന്ന് നോ​ക്കി​യ​ല്ല സി.​പി.​എം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സി.​പി.​എ​മ്മി​ന്‍റെ ഒ​ന്നാ​മ​ത്തെ ശ​ത്രു കോ​ൺ​ഗ്ര​സ് അ​ല്ല, ബി.​ജെ.​പി ആ​ണ്. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത കോ​ൺ​ഗ്ര​സി​നെ​തി​രെ വ​രു​മ്പോ​ൾ മാ​ത്രം അ​വ​ർ പ്ര​തി​ക​രി​ക്കു​ന്നു.

ല​ക്ഷ​ദ്വീ​പ് എം.​പി യു​ടെ അ​യോ​ഗ്യ​ത കോ​ൺ​ഗ്ര​സി​ന് പ്ര​ശ്ന​മ​ല്ല. മ​നീ​ഷ് സി​സോ​ദി​യ, ക​വി​ത എ​ന്നി​വ​ർ​ക്ക് എ​തി​രാ​യ നി​ല​പാ​ടി​ൽ കോ​ൺ​ഗ്ര​സി​ന് പ്ര​തി​ഷേ​ധ​മി​ല്ല. രാ​ഹു​ലി​ന്‍റെ അ​യോ​ഗ്യ​ത മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് പ്ര​ശ്നം. 

Tags:    
News Summary - CPM leader M.V. Govindhan speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.