എസ്​.ശർമയില്ല, തൃപ്പൂണിത്തറയിൽ സ്വരാജ്​ തന്നെ; എറണാകുളത്തെ സി.പി.എം പട്ടിക ഇങ്ങനെ

എറണാകുളം ജില്ലയിലെ സി.പി.എം സ്​ഥാനാർഥി സാധ്യതാ പട്ടികയിൽ മുതിർന്ന നേതാവ്​ എസ്​.ശർമയില്ല. തൃപ്പൂണിത്തറയിൽ സിറ്റിങ്​ എം.എൽ.എ എം.സ്വരാജ്​ തന്നെ മത്സരിക്കും.

വൈപ്പിനിലെ സിറ്റിങ് എം.എൽ.എ എസ്.ശർമയ്ക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണനെ സ്ഥാനാർഥിയാക്കാനാണ്​ നിർദേശം.

ആറു തവണ നിയമസഭാംഗമാകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും ശർമയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണു സെക്രട്ടേറിയറ്റിന്‍റെ തീരുമാനം.

കൊച്ചിയിൽ കെ.ജെ. മാക്സി തന്നെ മത്സരിക്കും. കളമശേരിയിൽ കെ.ചന്ദ്രൻ പിള്ളയെയും എറണാകുളത്ത് ഷാജി ജോർജിനെയും സ്ഥാനാർഥികളാക്കാനാണ് തീരുമാനം. തൃക്കാക്കരയിൽ പൊതു സ്വതന്ത്രനായി ഡോ. ജെ.ജേക്കബിനെ സ്ഥാനാർഥിയാക്കുന്നതും പരിഗണനയിലാണ്. കോതമംഗലത്ത് ആന്‍റണി ജോണിനെയും പെരുമ്പാവൂരിൽ സി.എൻ.മോഹനനെയും സ്ഥാനാർഥികളാക്കുന്നതിനാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരിക്കുന്നത്.

Tags:    
News Summary - cpm list for ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.