'ഹരിത' ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി; ലീഗിന്‍റെ സ്ത്രീവിരുദ്ധ നിലപാട് അപലപനീയമെന്ന്​ സി.പി.എം

മലപുറം: പരാതി ഉന്നയിച്ചതിൻറെ പേരിൽ എം.എസ്.എഫിന്‍റെ വനിത വിഭാഗം 'ഹരിത' ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിലൂടെ മുസ്​ലിം ലീഗിന്‍റെ സ്ത്രീ വിരുദ്ധ മുഖം ഒരിക്കൽക്കൂടി പരസ്യപെട്ടതായി സി.പി.എം ജില്ല സെക്രട്ടറിയറ്റ്.

സ്ത്രീത്വത്തെ അപമാനിച്ച എം.എസ്‌.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമീഷന് പരാതി നൽകിയതിൽ പക പോക്കാനാണ് നടപടി. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലീഗ് അതിന്‍റെ പ്രാകൃത അവസ്ഥയിൽ നിന്നും പുറത്തു വന്നിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന്​ സെക്ര​േട്ടറിയറ്റ്​ പ്രസ്​താവനയിൽ വ്യക്തമാക്കി.

സ്ത്രീകളെ എക്കാലത്തും രണ്ടാം കിടക്കാരായി കണ്ട ചരിത്രമാണ് ലീഗിന്. പാർലമെൻറിലും നിയമസഭയിലും ഉൾപ്പെടെ മത്സരിക്കാൻ പോലും വനിതകൾക്ക് അവസരം നൽകാറില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുസ്​ലിം ലീഗ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങൾക്ക് വൈകുന്നേരം ആറ്​ മണി കഴിഞ്ഞാൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ലീഗ് നേതൃത്വം.

സ്ത്രീ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നതാണ് ലീഗിൻറെ പൂർവകാല ചരിത്രം. 1957-ൽ വിദ്യാഭ്യാസ പരിഷ്കരണത്തിന് തുടക്കമിട്ട ഇ.എം.എസ് സർക്കാരിനെ അട്ടിമറിച്ചത് ഇതിന്‍റെ ഭാഗമായാണ്. പിന്നീട് പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങൾ തുറന്നിട്ടപ്പോൾ പ്രതിലോമ മുദ്രാവാക്യവുമായി സമുദായ സംഘടനകൾക്കൊപ്പം ലീഗ് രംഗത്തെത്തി. കലാ-കായിക രംഗങ്ങളിൽ സ്ത്രീകൾ രംഗത്ത് വരുന്നതിനെ പരസ്യമായി എതിർത്തു, ഊരുവിലക്ക് പോലുള്ള പ്രാകൃത നടപടികൾ സ്വീകരിച്ചു. ഇതിനെയൊക്കെ അതിജീവിച്ചാണ് ജില്ലയിൽ സ്ത്രീകള്‍ പൊതുസമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കടന്നു വന്നത് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നയ സമീപനങ്ങളാണ് അതിന് വഴിയൊരുക്കിയത്​.

സ്ത്രീകൾക്ക് പുതിയ കാലത്തും ലീഗില്‍ രക്ഷയില്ലെന്ന സന്ദേശമാണ് ഹരിത ഭാരവാഹികൾക്കെതിരായ നീക്കത്തിലൂടെ വ്യക്തമാകുന്നത്. ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നടപടി തിരുത്താൻ ലീഗ് തയ്യാറാകണം. ജനാധിപത്യത്തിന്‍റെയും, തുല്യ നീതിയുടെയും ജീവവായു സംഘടനയിൽ അനുവദിക്കാൻ നേതൃത്വം തയാറാകണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ പരാതി നൽകിയതിന്​ പിന്നാലെയാണ്​ സംഘടനയുടെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്​. എം.എസ്.എഫിലും ഹരിതയിലുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് പാർട്ടി ശ്രമിച്ചു വരുന്നതിനിടെ വിവാദങ്ങൾ പൊതുസമൂഹത്തിേലക്ക് എത്തിച്ച് ഗുരുതര അച്ചടക്കലഘംനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ് ലിം ലീഗിന്‍റെ നടപടി.


സംഘടനാ യോഗങ്ങൾ അടക്കമുള്ളവയിൽ മോശം പരാമർശങ്ങളിൽ നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് ലീഗ് വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ പാർട്ടി തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - cpm malappuram secretariat condemn action against msf haritha leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.