‘കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും’; യു.ഡി.എഫിനെതിരെ കൊലവിളിയുമായി സി.പി.എം

പാ​ല​ക്കാ​ട്: കാ​വ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ അ​വി​ശ്വാ​സ​പ്ര​മേ​യം ക്വോ​റം തി​ക​യാ​ത്ത​തി​നാ​ൽ ച​ർ​ച്ച​ക്കെ​ടു​ക്കാ​തെ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് യു.​ഡി.​എ​ഫി​നെ​തി​രെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ. പൊ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​ണ് സം​ഭ​വം. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. 

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​ത്തി​ന്റെ വി​ഡി​യോ പ്ര​ച​രി​ച്ചു. സി.​പി.​എ​മ്മി​ലെ എ​ട്ടം​ഗ​ങ്ങ​ളും ബി.​ജെ.​പി​യു​ടെ ഒ​രം​ഗ​വു​മാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ന്ന​ത്. കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് കാ​വ​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ. ​ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - CPM march against UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.