തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലെ വിവിധ കോളജുകളിൽ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രി വി. ശിവൻകുട്ടി ചുമതലപ്പെടുത്തി. കേരളത്തിലെ ഹയർസെക്കൻഡറി ബോർഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി മലയാളി വിദ്യാർഥികളുടെ ബിരുദ പ്രവേശനത്തിന് തടസ്സവാദം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്തെ പ്ലസ് ടു സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർസെക്കൻഡറി എക്സാമിനേഷൻ’ എന്ന് രേഖപ്പെടുത്തിയതാണ് ഡൽഹി സർവകലാശാലയിലെ പ്രവേശനത്തിന് തടസ്സമായിരുന്നത്. സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജുക്കേഷന്റെ (സി.ഒ.ബി.എസ്.ഇ) വെബ്സൈറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർസെക്കൻഡറി എജുക്കേഷൻ’ എന്നാണ് ഉള്ളത്.
എക്സാമിനേഷൻ, എജുക്കേഷൻ എന്നിങ്ങനെ പേരുകളിലെ വാക്ക് വ്യത്യാസമാണ് പ്രവേശന നടപടിയെ ബാധിച്ചത്. ഇതു പരിഹരിക്കാനാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.