എസ്.എസ്.എഫ് സാഹിത്യോത്സവിന് കൊടിയേറി

മഞ്ചേരി: 31-ാമത് എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന് മഞ്ചേരി നെല്ലിപ്പറമ്പിലെ പ്രധാന നഗരിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാർ പതാകയുയർത്തി. സെപ്റ്റംബർ ഒന്ന് വരെ നടക്കുന്ന സാഹിത്യോത്സവിൽ ഇരുന്നൂറോളം മത്സരഇനങ്ങൾക്ക് പുറമേ സാംസ്കാരിക, സാഹിത്യചർച്ചകളും പുസ്തക പ്രകാശനങ്ങളും നടക്കും.

തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് വിദ്യാർഥി സഭ, ചൊവ്വാഴ്ച കച്ചേരിപ്പടി ആർട് ലിറ്റ് അരീനയിൽ പുസ്തകമേള, സാഹിത്യ ചർച്ച, സാംസ്കാരിക സദസ്സ്, ബുധനാഴ്ച വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര എന്നിവ നടക്കും. പതാക ഉയർത്തലിനോടനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക സംഗമവും നടന്നു. ഞായറാഴ്‌ച രാവിലെ മമ്പുറം, കുണ്ടൂർ മഖാമുകൾ സിയാറത്തോടെ തുടക്കം കുറിച്ച പതാകജാഥ വൈകീട്ട് നാലിന് ആനക്കയത്ത് സംഗമിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് നഗരിയിലെത്തിയത്. സിയാറത്തിന് ഹൈദ്രുസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - SSF Sahithyolsav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.