തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തിലും തദ്ദേശസ്വയംഭരണ വാർഡ് വിഭജന ഒാ ർഡിനൻസുമായി ബന്ധപ്പെട്ടും സംസ്ഥാന സർക്കാറിനോട് പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സി.പി.എം, സി.പി.െഎ മുഖപത്രങ ്ങൾ.
വിവിധ കോടതി വിധികളും ചട്ടങ്ങളും ചൂണ്ടിക്കാട്ടി സർക്കാർ നടപടി ന്യായീകരിച് ച ‘ദേശാഭിമാനി’ മുഖപ്രസംഗം ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മഹത്വം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയതെന്ന് കുറ്റപ്പെടുത്തി. ഗവർണർ പദവിതന്നെ ആവശ്യമില്ലെന്ന നിലപാട് ശരിവെക്കുന്നതാണ് കേരള ഗവർണറുടെ നടപടിയെന്ന് ‘ജനയുഗം’ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
രാഷ്ട്രീയ നിയമനമായ ഗവർണർ പദവിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാറും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് സംസ്ഥാനത്തിെൻറ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ തെറ്റിദ്ധരിച്ചതെന്ന് ദേശാഭിമാനി പറയുന്നു. മന്ത്രിസഭ അംഗീകരിച്ച ഒാർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിക്കുന്ന പ്രതിപക്ഷം ജനാധിപത്യ മര്യാദകളും ഭരണഘടനാ കർത്തവ്യങ്ങളും അവഗണിക്കാൻ പ്രേരിപ്പിക്കുകയാണ്. സർക്കാറിെൻറ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തമാണ്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ.
ദൈനംദിന തീരുമാനം അറിയിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. പ്രമേയത്തിെൻറ സ്വീകാര്യയോഗ്യത തീരുമാനിക്കേണ്ടത് സ്പീക്കറാണ്. സുപ്രീംകോടതിയിൽ അനുച്ഛേദം 131 അനുസരിച്ച് സ്യൂട്ട് ഫയൽ ചെയ്തത് ഗവർണറെ അറിയിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ദേശാഭിമാനി പറയുന്നു.
ഗവർണർ പദവി കേന്ദ്രത്തിെൻറ ഏജൻസിപ്പണിയെന്ന വിമർശനം സംസ്ഥാന ഗവർണറുടെ നടപടി കാണുേമ്പാൾ ശരിയാണെന്ന് തോന്നിയാൽ കുറ്റപ്പെടുത്താനാവില്ലെന്ന് ജനയുഗം പരിഹസിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കാതെ സംസ്ഥാന സർക്കാറിനെ ശത്രുരാജ്യത്തെ ഭരണാധികാരികളെന്നപോലെ കാണുന്നുവെന്നാണ് ഗവർണറുടെ ചെയ്തികൾ തോന്നിപ്പിക്കുന്നത്. െതരഞ്ഞെടുക്കപ്പെട്ട നിയമസഭയെക്കാൾ മുകളിലാണെന്ന രീതിയിലാണ് ഗവർണറുടെ നിലപാടുകളെന്നും സി.പി.െഎ മുഖപത്രം കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.