തൊടുപുഴ: ഭൂമി കൈയേറ്റം പൊറുപ്പിക്കില്ലെന്ന സി.പി.െഎ നിലപാട് തുറന്നുകാട്ടാൻ സി.പി.എം തയാറെടുക്കുന്നു. കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി രാജിെവക്കേണ്ടിവന്ന സാഹചര്യവും ഇടുക്കി എം.പി ജോയിസ് ജോർജിെൻറ പട്ടയം റദ്ദാക്കിയ നടപടിയും കൂടാതെ സർക്കാർ ഭൂമി സംരക്ഷണത്തിെൻറ മറവിൽ പാർട്ടിയെ മോശമാക്കി സി.പി.െഎ പ്രതിച്ഛായ നന്നാക്കുന്നെന്ന് വിലയിരുത്തിയുമാണ് ഇൗ നീക്കം. രേഖകൾ കൃത്യമല്ലാത്ത സി.പി.െഎ ഒാഫിസുകൾ, നിയമപരമായ രേഖകളോടെയല്ലാതെ പാർട്ടി സ്വന്തമാക്കിയ ഭൂമി, ഭൂമിയുടെ പട്ടയമോ ആധാരമോ നിയമപരമല്ലെങ്കിൽ, സി.പി.െഎയുടെ അനധികൃത നിർമിതികളുണ്ടെങ്കിൽ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ പാർട്ടി ജില്ല കമ്മിറ്റികൾക്ക് സി.പി.എം നിർദേശം നൽകി.
ഭൂമി കൈയേറ്റവിഷയങ്ങളിൽ പുലർത്തുന്ന കാർക്കശ്യത്തിനെതിരെ സി.പി.െഎയുടെ അനധികൃത ഇടപാടുകൾ മുന്നണി യോഗത്തിൽ വെക്കാനും അതുവഴി വരുതിയിലാക്കുകയുമാണ് സി.പി.എം ലക്ഷ്യം. തോമസ് ചാണ്ടിയുടെ ജില്ലയായ ആലപ്പുഴയിലും ദേവികുളം സബ് കലക്ടർ എം.പിയുടെ പട്ടയം റദ്ദാക്കിയ ഇടുക്കിയിലുംനിന്ന് സൂക്ഷ്മവിവരങ്ങൾ വേണമെന്നാണ് അറിച്ചിട്ടുള്ളത്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിൽനിന്ന് ആധികാരിക വിവരങ്ങളോടെയാകണം പട്ടിക സമർപ്പിക്കേണ്ടത്. ഇതിന് സി.പി.എം അനുകൂല സർവിസ് സംഘടനകളുടെ സഹകരണം തേടാമെന്നും സൂചിപ്പിച്ചിട്ടുണ്ട്. സി.പി.െഎയുടെ മൂന്നാറിലെ വിവാദ പാർട്ടി ഒാഫിസ് സംബന്ധിച്ച വിവരങ്ങൾ ഇതിനകം നേതാക്കൾ മുഖ്യമന്ത്രിക്ക് നേരിട്ട് എത്തിച്ചുനൽകി. സി.പി.െഎയുടെ ജില്ലയിലെ മറ്റ് സ്ഥാവരജംഗമ വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പാർട്ടി നേതൃത്വത്തിനും പട്ടിക കൈമാറും.
സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സർക്കാർ ഭൂമി വ്യാപകമായി വ്യാജരേഖ ചമച്ച് വൻകിട കമ്പനികൾ സ്വന്തമാക്കിയതെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കെ ഇതടക്കം ആയുധമാക്കാൻ സി.പി.എമ്മിൽ ആലോചനയുണ്ട്. നിയമം മാത്രം നോക്കി സങ്കീർണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിെട്ട പറ്റൂവെന്നും വിലയിരുത്തിക്കൂടിയാണ് സി.പി.എം കരുനീക്കം. ഭൂ പ്രശ്നങ്ങളുണ്ടാക്കുന്ന രാഷ്ട്രീയ--ഭരണപര പ്രതിസന്ധി ഒഴിവാക്കി മുന്നോട്ട് പോകണമെങ്കിൽ ഇതിന് സി.പി.െഎ വഴങ്ങിെയ തീരൂ. ഇതാണ് സി.പി.എം ഉന്നം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.