ചേർത്തല: സി.പി.എം പ്രകടനത്തിനിടെ ബി.എം.എസ് ഓഫിസിനുനേരെ ആക്രമണം. സി.പി.എം ജനറൽ െസക്രട്ടറി സീതാറാം െയച്ചൂരിക്കുനേരെ ബുധനാഴ്ച ഡൽഹിയിലുണ്ടായ അക്രമത്തിൽ പ്രതിേഷധിച്ച് ചേർത്തലയിൽ സി.പി.എം നടത്തിയ പ്രകടനത്തിനിടെയാണ് ബി.എം.എസ് ചേർത്തല മേഖല കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം ഉണ്ടായത്.
സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ഗവ. ഗേൾസ് സ്കൂൾ ജങ്ഷനിൽ എത്തിയപ്പോഴാണ് പ്രകടനത്തിനിടയിൽനിന്ന് ഏതാനും പ്രവർത്തകർ സമീപത്തെ ബി.എം.എസ് ഓഫിസ് മുറിയിൽ കയറി ഫർണിച്ചർ തകർക്കുകയും ടി.വി നശിപ്പിക്കുകയും ചെയ്തത്. ബി.എം.എസ് പ്രവർത്തകരാരും ഇവിടെ ഉണ്ടായിരുന്നില്ല. ഓഫിസിൽ സൂക്ഷിച്ചിരുന്ന 22,000 രൂപ നഷ്ടപ്പെട്ടതായും ബി.എം.എസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓഫിസിന് മുന്നിലെ കൊടിയും ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. വ്യാഴാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ ചേർത്തല നഗരസഭ പ്രദേശത്ത് ഹർത്താൽ ആചരിക്കുമെന്ന് ബി.ജെ.പി ദക്ഷിണമേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.