തിരുവനന്തപുരം: മോദി വന്ന ശേഷമാണ് പൂർണ സ്വാതന്ത്ര്യമെന്ന് സി.പി.എം തിരിച്ചറിഞ്ഞതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മിന് വൈകി വിവേകം ഉദിച്ചതിൽ സന്തോഷമുണ്ട്.
ആശയപാപ്പരത്തമാണ് സി.പി.എമ്മിന്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പ്രവർത്തകനെ കൊന്നതാണ് സി.പി.എം ചരിത്രം. മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും പൂർണ ബോധ്യം വന്നിട്ടില്ല. ഇനി സി.പി.എം ശാഖ തുടങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നും കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതിനിടെ, സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കെ. സുരേന്ദരൻ ദേശീയ പതാക തലകീഴായി ഉയർത്തിയത് ചർച്ചയായി. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം.
ബി.ജെ.പി പ്രവർത്തകരുടെ ഭാരത് മാതാ കീ ജയ് വിളികൾക്കിടെ കെ. സുരേന്ദ്രൻ പതാക ഉയർത്തുകയായിരുന്നു. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്. ഇതോടെ പതാക താഴെയിറക്കി ശരിയാക്കി വീണ്ടും ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.