കോട്ടയം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കൊടുത്ത നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയെൻറയും പി. ശ്രീരാമകൃഷ്ണെൻറയും പേര് പരാമർശിച്ച സാഹചര്യത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ മാറിനിൽക്കണം. സ്വയം രാജിവെച്ചൊഴിയാൻ സാധ്യതയില്ലാത്തതിനാൽ സി.പി.എം അദ്ദേഹത്തെ പുറത്താക്കണമെന്നും ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുതിയ ആരോഗ്യ മന്ത്രി ദയനീയ പരാജയമാണ്. ഫലപ്രദ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് കഴിയുന്നില്ല. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സിെൻറ നിലവാരം പരിശോധിക്കണം. വാക്സിൻ സ്വീകരിച്ചവർക്കും വലിയതോതിൽ കോവിഡ് സ്ഥിരീകരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതിയെ മാത്രം ആശ്രയിക്കാതെ ഹോമിയോ, ആയുർവേദ മരുന്നുകളും പരിശോധിക്കണം.
ഈശോയുടെ പേരിട്ടിട്ട് അത് സിനിമയാണെന്ന് ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അടുത്ത തവണ പാലായിൽ മത്സരിച്ചാലും ജോസ് കെ. മാണി തോൽക്കും. റോഷി അഗസ്റ്റിൻ മന്ത്രിയായതോടെ കേരള കോൺഗ്രസുകാരെല്ലാം അദ്ദേഹത്തിെൻറ അടുക്കലേക്കാണ് ഒഴുകുന്നത്. ഇത് തടയാനുള്ള ശ്രമമാണ് കേരള കോൺഗ്രസ് എമ്മിനെ കാഡർ പാർട്ടിയാക്കുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവന. യു.ഡി.എഫ് പ്രവേശനം എപ്പോൾ വേണമെങ്കിലും ആകാമെന്നും പി.സി. ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.