തേഞ്ഞിപ്പലം: രാഷ്ട്രീയത്തിെൻറ പേരിൽ അക്രമവും കൊലപാതകവും നടത്തി മലപ്പുറത്തിെൻറ സൗഹൃദാന്തരീക്ഷം തകർക്കാൻ സി.പി.എം ശ്രമിക്കരുതെന്നും കൊലപാതകങ്ങളെകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കാൻ സാധിക്കില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മഞ്ചേരി കീഴാറ്റൂരിലെ ഷമീർ എന്ന യൂത്ത് ലീഗ് പ്രവർത്തകെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കാടപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എ. ബഷീർ പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, മുജീബ് കാടേരി, ഡോ. വി.പി ഹമീദ്, കെ.ടി. അഷ്റഫ്, പി.കെ. നവാസ്, ഗുലാം ഹസൻ ആലംഗീർ, സവാദ് കള്ളിയിൽ, പി.എ. ജൈസൽ, അൻസാർ മൂന്നിയൂർ, ഹനീഫ മൂന്നിയൂർ, കെ.പി. കലാം, ടി.പി.എം. ബഷീർ, കെ.പി. അമീർ, പി.എം. ശാഹുൽ ഹമീദ്, എം. സൈദലവി, ഇസ്മായിൽ കാവുങ്ങൽ, എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് അൻസാർ മൂന്നിയൂർ, താഹിർ പെരുവള്ളൂർ, സലാഹു തേഞ്ഞിപ്പലം, സമദ് കൊടക്കാട്, സി. ജൈസൽ, ഷബീറലി കരിപ്പൂർ, നസീഫ് ഷേർസ്, നിസാം ചേളാരി, എം.കെ.എം. സാദിഖ്, കോയാസ് കാക്കത്തടം, റഹീം പാറായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.