തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഗുരുവായൂർ ക്ഷേത്രദർശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന സി.പി.എം സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച ചേരും. ഗുരുവായൂർ ക്ഷേത്രദർശനവും വഴിപാടും തുടർന്നുണ്ടായ മന്ത്രിയുടെ വിശദീകരണവും ചൂടേറിയ ചർച്ചക്ക് വഴിവെക്കും. ഇതിന് പുറമെ സോളാർ കേസ് സംബന്ധിച്ച അന്വേഷണ കമീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതി യോഗവുമാണ്.
കഴിഞ്ഞ സെക്രേട്ടറിയറ്റ് യോഗം മന്ത്രിയുടെ വിഷയം ചർച്ചചെയ്യുകയും സംസ്ഥാന സമിതിയുടെ പരിഗണനക്ക് വിടുകയുമായിരുന്നു. സെക്രേട്ടറിയറ്റിൽ കടകംപള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സംഭവം വിവാദമാേക്കണ്ടെന്നും ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ ശക്തികൾ വിഷയം മുതലെടുക്കുമെന്നുമുള്ള പൊതു അഭിപ്രായം യോഗത്തിലുണ്ടായി.
സംസ്ഥാന സമിതി എന്ത് നിലപാട് കൈക്കൊള്ളുമെന്ന് നോക്കി തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു സെക്രേട്ടറിയറ്റ് തീരുമാനം. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തൽപര കക്ഷികളാണ് വിവാദമുണ്ടാക്കിയതെന്നുമുള്ള വിശദീകരണമാണ് കടകംപള്ളി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയത്. ദേവസ്വം മന്ത്രിയെന്ന നിലയിൽ ക്ഷേത്രാചാരങ്ങൾ പാലിക്കുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അേതസമയം, വഴിപാട് നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ ശരിയായ വിശദീകരണം നൽകിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന് സംസ്ഥാന സമിതിയിൽ പറയേണ്ടിവരും. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളുടെ വിലയിരുത്തൽ, വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയവയും വിഷയങ്ങളാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.