സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന് മുതൽ; എ.ഐ കാമറാ വിവാദം ചർച്ചയാകുമോ?

തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നതിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നു തുടങ്ങും. എ.ഐ കാമറ അഴിമതി ആരോപണത്തിൽ, ഇന്നും നാളെയുമായി നടക്കുന്ന യോഗം എന്ത് നിലപാടെടുക്കും എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും വിവാദം മുഖ്യമന്ത്രി പരാമർശിച്ചില്ല. ഇന്ന് സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേരാൻ സാധ്യതയുണ്ട്.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തേക്കും.ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും.

തൃക്കാക്കര ഉപതരഞ്ഞെടുപ്പിലെയടക്കം കമ്മീഷൻ റിപ്പോർട്ടുകൾ പരിഗണനക്ക് വന്നെന്നാണ് സൂചന. എ.ഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്തെത്തിരുന്നു. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നു എ.കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കിയത് സി.പി.എം നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

Tags:    
News Summary - CPM State Committee from today; Will the AI ​​camera controversy be discussed?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.