തിരുവനന്തപുരം: പാർട്ടി ശക്തികേന്ദ്രത്തിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉയർത്തുന്ന സംഘടന വെല്ലുവിളിയും ഉപതെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിയും പ്രതിപക്ഷ സമരങ്ങളും ചർച്ചചെയ്യാൻ സി.പി.എം സംസ്ഥാന നേതൃത്വം. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും ശനി, ഞായർ ദിവസങ്ങളിലെ സംസ്ഥാന കമ്മിറ്റിയുമാണ് വിഷയങ്ങൾ ചർച്ച ചെയ്യുക.
കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങാണ് യോഗത്തിലെ മുഖ്യഅജണ്ട. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എറണാകുളം ജില്ല കമ്മിറ്റിയുടെ റിപ്പോർട്ടിങ്, അതിന്മേലുള്ള സെക്രട്ടേറിയറ്റ് വിലയിരുത്തൽ എന്നിവ നടക്കും. തൃക്കാക്കരയിൽ കനത്ത പരാജയം പ്രതീക്ഷിച്ചതല്ല. സ്ഥാനാർഥി നിർണയം പാളിയോ എന്നതടക്കം വിമർശനങ്ങൾ ഉയരാനിടയായി.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്തുനീക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിലും തുടർന്നുള്ള അസ്വാരസ്യങ്ങളിലും സെക്രട്ടേറിയറ്റിൽ ധാരണയുണ്ടാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.