കെ റെയിലിനു പിന്നാലെ ബഫർ സോൺ സമരം ചൂടുപിടിക്കുന്നതിനിടെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സെക്രട്ടറിയേറ്റും ചേരും. രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയാണു പ്രധാനമായും യോഗം ചേരുന്നത്. ബഫർ സോൺ വിഷയം സജീവ ചർച്ചയാക്കാൻ പ്രതിപക്ഷ ശ്രമിക്കുന്ന സാഹചര്യത്തിൽ ഏറെ കരുതലോടെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ഉപഗ്രഹ സർവേ റിപ്പോർട്ട് ഏറെ വിമർശനങ്ങളാണ് നേരിട്ടത്.
ഇതോടൊപ്പം പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ഗവർണർ വിഷയവും സംസ്ഥാന സമിതി പരിശോധിക്കും. പുതിയ സാഹചര്യത്തിൽ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവും ചലചിത്ര ചെയർമാൻ രഞ്ജിത്ത് വിവാദ പ്രസ്താവനയും നേതൃയോഗത്തിൽ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.