തിരുവനന്തപുരം: എം.സി ജോസഫൈൻ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. തെറ്റ് പറ്റിയെന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ ജോസഫൈൻ സമ്മതിച്ചു. തുടർന്ന് രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി അത് സ്വീകരിക്കുകയുമായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമൂഹത്തിൽ സ്വീകാര്യത നേടാത്ത പരാമർശമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ പാർട്ടി കമ്മിറ്റിയിലെ അംഗങ്ങൾ പറഞ്ഞ അഭിപ്രായങ്ങൾ പുറത്ത് പറയാൻ പറ്റില്ല. ജോസഫൈന്‍റെ വിഷയം സെക്രട്ടറിയേറ്റ് വിശദമായി പരിശോധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ വിരുദ്ധതയ്ക്കെതിരെ സി.പി.എം ബോധവത്കരണം നടത്തും. ലിംഗനീതി വിഷയം സമൂഹം ഗൗരവമായി എടുക്കണം. ലിംഗനീതി ഉയർത്തിപ്പിടിച്ച് സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യത്തിൽ കാമ്പയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വീടുകൾ കേന്ദ്രീകരിച്ചായിരിക്കും കാമ്പയിൻ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.