കോഴിക്കോട്: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി വിളിച്ച യോഗത്തിലേക്ക് സി.പി.െഎയെ ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെയൊരു യോഗത്തെക്കുറിച്ച് അറിയില്ലെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി.പി.എം മാത്രമല്ല സർക്കാർ. ഭരണഘടനയനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടത്.
അങ്ങനെയൊരു യോഗത്തിലേക്ക് ഒൗദ്യോഗികമായി സി.പി.െഎക്ക് ക്ഷണം കിട്ടിയിട്ടില്ല. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യൂ മന്ത്രി പോകണമെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഒാഫിസ് യോഗം വിളിക്കുന്നതിന് സി.പി.െഎ പരാതി പറയേണ്ട കാര്യമില്ല. യോഗത്തിലേക്ക് വിളിക്കാത്തതിനെക്കുറിച്ച് പരസ്യമായി ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാറിെൻറ നയം മനസ്സിലാക്കുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. റവന്യു മന്ത്രിയെ വിളിക്കാതെ ഇത്തരത്തിലൊരു യോഗം നടത്തുന്ന കീഴ്വഴക്കം ഇല്ലാത്തതാണ്. എന്നാൽ, ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. മന്ത്രി പെങ്കടുക്കാത്ത യോഗത്തിൽ എന്ത് തീരുമാനമാണ് എടുക്കുകയെന്നും അറിയില്ല. ഭൂസംരക്ഷണ നിയമപ്രകാരം മാത്രമേ മൂന്നാറിെൻറ കാര്യത്തിൽ പ്രവർത്തിക്കാനാവൂ.
നിയമമനുസരിച്ചേ സർക്കാറിന് മുന്നോട്ടുപോകാനാവൂ. ഈ വിഷയത്തില്‍ മറ്റുതീരുമാനങ്ങളൊന്നും നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.