എ​​െൻറ അനധികൃത സ്വത്ത് എവിടെ..ഏത്, അത് കുഴൽനാടൻ കാണിക്കണ്ടേ​യെന്ന് സി.എൻ. മോഹനൻ

കുഴൽ നാടനെതിരായ ആരോപണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞാൻ പുതുതായി കുഴൽ നാടനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളിലെ ആസ്തികൾ തമ്മിൽ ചേരായ്മയുണ്ടെന്നാണ് പറഞ്ഞത്. വരുമാനത്തി​െൻറ മുപ്പത്തിരണ്ട് ഇരട്ടി സമ്പാദ്യമാണ് കാണുന്നത്. അത്, എങ്ങനെയെന്ന് വ്യക്തമാക്കണം. എനിക്ക് ഈ വിവരം ലഭിച്ചത്, മാത്യു കുഴൽ നാട​െൻറ സത്യവാങ്ങ്മൂലത്തിൽ നിന്നാണ്. എനിക്കിതുവരെ മാത്യു കുഴൽ നാടൻ വക്കീൽ നോട്ടീസ് അയച്ചിട്ടില്ല. നിലവിൽ, നിലപാടിൽ നിന്ന് പിന്നാക്കം പോയത് മാത്യു കുഴൽനാടനാണ്. മാത്യു കുഴൽനാടന്റെ വരുമാനത്തിലുണ്ടായ വലിയ വർദ്ധനവാണ് താൻ ചൂണ്ടിക്കാണിച്ചത്.

കെ.എം.എൻ.ബി കമ്പനിക്കെതിരെ താനൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. മാത്യു കുഴൽനാടനെതിരെയുള്ള ആരോപണങ്ങൾക്കെല്ലാം രേഖകളുണ്ട്. എന്റെ അനധികൃത സ്വത്ത് എവിടെ..ഏത്, അത് കുഴൽനാടൻ കാണിക്കണ്ടേ​യെന്ന് മോഹനൻ ചോദിച്ചു.

തനിക്ക് അനധികൃതമായി ഉണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞ കോടികളുടെ സ്വത്ത് എവിടെയാണ് ഉള്ളതെന്ന് പറയണം. കേസ് കാണാത്ത ആളല്ല ഞാൻ. കേസ് കാണിച്ച് പേടിപ്പിക്കുകയും വേണ്ട. പൊതുപ്രവർത്തകന് ചേരാത്ത സമീപനമാണ് കുഴൽ നാട​െൻറ ഭാഗത്തുനിന്നുള്ളത്. കെ.എം.എൻ.ബി കമ്പനിയുമായി തനിക്ക് തർക്കമില്ലെന്നും മോഹനൻ പറഞ്ഞു.

Tags:    
News Summary - CPM will not back down from the accusation against Mathew Kuzhalnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.