ശാസ്​ത്രീയമായി മൃതദേഹങ്ങൾ പരിപാലിക്കാൻ സാഹചര്യമൊരുക്കണം –മുസ്​ലിം നേതാക്കൾ

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​ മ​ത​പ​ര​മാ​യ രീ​തി​യി​ൽ പ​രി​പാ​ലി​ച്ച്​ സം​സ്​​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്​ ​ കോ​ഴി​ക്കോ​ട്ട്​ ചേ​ർ​ന്ന മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന്​ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച്​ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​നും പ​രി​ശീ​ല​നം ല​ഭി​ച്ച വ​ള​ൻ​റി​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നും സം​ഘ​ട​ന​ക​ൾ ഒ​രു​ക്ക​മാ​ണ്. വേ​ണ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​ക​ളോ​ട​നു​ബ​ന്ധി​ച്ച്​ ഇ​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാം. കോ​വി​ഡ്​ ​േ​പ്രാ​േ​ട്ടാ​േ​കാ​ൾ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ടു ത​ന്നെ ഇ​തു സാ​ധ്യ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​യ​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ​ക്ക്​ അ​നു​മ​തി​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ലി​ന്യം ക​ഴു​കി വൃ​ത്തി​യാ​ക്കി സം​സ്​​ക​രി​ക്ക​ൽ മ​ത​പ​ര​മാ​യ ക​ർ​മ​മാ​ണ്. ഡ​ബ്ല്യു.​എ​ച്ച്.​ഒ​യു​ടെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​തി​ന്​ അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. ഇൗ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച്​്​ എ​ന്തു​ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന്​ ആ​ലോ​ചി​ക്കാ​നാ​ണ്​ സം​ഘ​ട​ന നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്ന​തെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ മൃ​ത​േ​ദ​ഹ​ത്തോ​ട്​ ആ​ദ​ര​വ്​ പു​ല​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​​ണ്ട്. ഇൗ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​തൊ​രു വി​വാ​ദ വി​ഷ​യ​മാ​ക്ക​രു​തെ​ന്നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി, എം.​സി. മാ​യി​ൻ​ഹാ​ജി, വി​വി​ധ മ​ത​സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഡോ. ​ബ​ഹാ​വു​ദ്ദീ​ൻ മു​ഹ​മ്മ​ദ്​ ന​ദ്​​വി, പി. ​മു​ജീ​ബ്​​റ​ഹ്​​മാ​ൻ, ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ, ​െഎ.​പി. അ​ബ്​​ദു​ൽ സ​ലാം, ആ​​രോ​ഗ്യ​വി​ദ​ഗ്​​ധ​രാ​യ ഡോ. ​അ​ബ്​​ദു​ല്ല ചെ​റ​യ​ക്കാ​ട്ട്, ഡോ. ​പി.​സി. അ​ൻ​വ​ർ, ഡോ. ​ഇ​ദ്​​രീ​സ്, ഡോ. ​മു​ഹ​മ്മ​ദ്​ ഇ​സ്​​മാ​യി​ൽ, ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി, ഡോ. ​ശി​ഹാ​ബു​ദ്ദീ​ൻ, ഡോ. ​എ.​വി. അ​ബ്​​ദു​ൽ അ​സീ​സ്, ഡോ. ​എ.​കെ. അ​ബ്​​ദു​ൽ ഖാ​ദ​ർ, പ്ര​ഫ.​എ.​കെ. അ​ബ്​​ദു​ൽ ഹ​മീ​ദ്, ശി​ഹാ​ബ്​ പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മൃ​ത​ദേ​ഹത്തിന്​ മ​ത​പ​ര​മാ​യ ച​ട​ങ്ങ്​: പരിശോധിക്കും –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചാ​ൽ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന കാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്കാ​രം ന​ട​ത്തു​മ്പോ​ൾ മ​ത​പ​ര​മാ​യ ച​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാം. ഇ​പ്പോ​ൾ അ​പ്ര​കാ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​വ്.

ദാ​വൂ​ദ് ഇ​ബ്രാ​ഹി​മിെൻറ ഡി ​ക​മ്പ​നി​യു​മാ​യി സ്വ​ർ​ണ​ക്ക​ട​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന എ​ൻ.​ഐ.​എ റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​റ​േ​ക പോ​കേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.