ശാസ്ത്രീയമായി മൃതദേഹങ്ങൾ പരിപാലിക്കാൻ സാഹചര്യമൊരുക്കണം –മുസ്ലിം നേതാക്കൾ
text_fieldsകോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശം അനുസരിച്ച് മതപരമായ രീതിയിൽ പരിപാലിച്ച് സംസ്കരിക്കാൻ സർക്കാർ സാഹചര്യമൊരുക്കണമെന്ന് കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
ഇതിന് സർക്കാറുമായി സഹകരിച്ച് സംവിധാനങ്ങളൊരുക്കാനും പരിശീലനം ലഭിച്ച വളൻറിയർമാരുടെ സേവനം ലഭ്യമാക്കാനും സംഘടനകൾ ഒരുക്കമാണ്. വേണമെങ്കിൽ ആശുപത്രികളോടനുബന്ധിച്ച് ഇതിന് സൗകര്യമൊരുക്കാം. കോവിഡ് േപ്രാേട്ടാേകാൾ പരിധിയിൽ നിന്നുകൊണ്ടു തന്നെ ഇതു സാധ്യമാണെന്ന് ആരോഗ്യവിദഗ്ധരുമായി നടത്തിയ ചർച്ചയിൽ വ്യക്തമായതായി നേതാക്കൾ പറഞ്ഞു.
നിലവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ശുചീകരിക്കാൻ ബന്ധുക്കൾക്ക് അനുമതിയില്ല. മൃതദേഹങ്ങളിൽനിന്ന് മാലിന്യം കഴുകി വൃത്തിയാക്കി സംസ്കരിക്കൽ മതപരമായ കർമമാണ്. ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മാർഗനിർദേശം ഇതിന് അനുമതി നൽകുന്നുണ്ട്. ഇൗ വിഷയത്തിൽ സർക്കാറുമായി സഹകരിച്ച്് എന്തുചെയ്യാൻ പറ്റുമെന്ന് ആലോചിക്കാനാണ് സംഘടന നേതാക്കൾ യോഗം ചേർന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ മൃതേദഹത്തോട് ആദരവ് പുലർത്താൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇൗ വിഷയവുമായി ബന്ധപ്പെട്ട് സർക്കാറുമായി ചർച്ച നടത്തും. ഇതൊരു വിവാദ വിഷയമാക്കരുതെന്നും നേതാക്കൾ അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ എം.കെ. മുനീർ എം.എൽ.എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എം.സി. മായിൻഹാജി, വിവിധ മതസംഘടന നേതാക്കളായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, പി. മുജീബ്റഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, െഎ.പി. അബ്ദുൽ സലാം, ആരോഗ്യവിദഗ്ധരായ ഡോ. അബ്ദുല്ല ചെറയക്കാട്ട്, ഡോ. പി.സി. അൻവർ, ഡോ. ഇദ്രീസ്, ഡോ. മുഹമ്മദ് ഇസ്മായിൽ, ഡോ. സുൽഫിക്കർ അലി, ഡോ. ശിഹാബുദ്ദീൻ, ഡോ. എ.വി. അബ്ദുൽ അസീസ്, ഡോ. എ.കെ. അബ്ദുൽ ഖാദർ, പ്രഫ.എ.കെ. അബ്ദുൽ ഹമീദ്, ശിഹാബ് പൂക്കോട്ടൂർ എന്നിവർ സംബന്ധിച്ചു.
മൃതദേഹത്തിന് മതപരമായ ചടങ്ങ്: പരിശോധിക്കും –മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചാൽ പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്കരിക്കുക എന്നത് പ്രധാന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്കാരം നടത്തുമ്പോൾ മതപരമായ ചടങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പരിശോധിക്കാം. ഇപ്പോൾ അപ്രകാരമാണ് നടക്കുന്നതെന്നാണ് അറിവ്.
ദാവൂദ് ഇബ്രാഹിമിെൻറ ഡി കമ്പനിയുമായി സ്വർണക്കടത്തിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന എൻ.ഐ.എ റിപ്പോർട്ട് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് റിപ്പോർട്ടുകൾക്ക് പിറേക പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.