തിരുവനന്തപുരം: രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിെൻറ പിതാവായി വിശേഷിപ്പിക് കപ്പെടുന്ന എന്‍.ആര്. മാധവമേനോന് അന്ത്യാഞ്ജലി. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം സംസ്കരിച്ചു. മകന് രമേശ് മേനോൻ അന്ത്യകർമം നിർവഹിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധവമേനോൻ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അന്തരിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം രണ്ടു വര്‍ഷമായി വൈക്കം മറവന്തുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിനു സമീപം രാധാമാധവത്തിലായിരുന്നു താമസം.
നിയമത്തെ സാമൂഹികനീതിയുമായി ബന്ധിപ്പിക്കാന്‍ നടത്തിയ ഇടപെടലുകളാണ് എൻ.ആർ. മാധവമേനോനെ ശ്രദ്ധേയനാക്കിയത്. നിയമപണ്ഡിതന്, വിദ്യാഭ്യാസ വിചക്ഷണന്‍, ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡൻറ്, ബംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടർ എന്നീനിലകളിൽ വിലപ്പെട്ട സംഭാവന നൽകി. ഭോപാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊൽക്കത്തയിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിെൻറ വൈസ് ചാൻസലറായും പ്രവര്‍ത്തിച്ചു. ദില്ലി സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. നിയമവുമായി ബന്ധപ്പെട്ട 12 പുസ്തകങ്ങളും നൂറോളം ഗവേഷണപ്രബന്ധങ്ങളും അദ്ദേഹത്തിെൻറ സംഭാവനയാണ്. 2003ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
തിരുവനന്തപുരം വഞ്ചിയൂരില്‍ മാധവത്ത് വിലാസം തോപ്പിൽ വീട്ടിൽ രാമകൃഷ്ണ മേനോെൻറയും ഭവാനിയമ്മയുടെയും മകനായി 1934ലാണ് ജനനം. ഭാര്യ: രമാദേവി. അനുരാധയാണ് മരുമകള്‍. വിജയ്, അജയ് എന്നിവര്‍ ചെറുമക്കളാണ്. മാധവമേനോെൻറ സഹോദരിമാരായ സുകുമാരിയമ്മ, ശാരദാമ്മ, ഡോ. സരോജിനിയമ്മ എന്നിവരും അന്ത്യചടങ്ങുകളിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.