മണ്ണഞ്ചേരി(ആലപ്പുഴ): വെള്ളമൊഴിയാതെ ഒറ്റപ്പെട്ട പ്രദേശത്ത് ഗൃഹനാഥെൻറ മൃതദേഹം സംസ്ക രിച്ചത് മുട്ടൊപ്പം വെള്ളത്തിൽ ചിതയൊരുക്കി. മണ്ണഞ്ചേരി ആറാം വാർഡിലെ കായലോര പ്രദേശ ത്താണ് ഈ ദുർഗതി. സന്തോഷ് ഭവനിൽ പി.വി. രാഘവെൻറ (74) മൃതദേഹമാണ് വെള്ളക്കെട്ടിൽ ചിതയൊരുക്കി സംസ്കരിച്ചത്.
മത്സ്യത്തൊഴിലാളിയായ രാഘവൻ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ബന്ധുവീട്ടിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് വസതിയിൽ എത്തിച്ചത്. വെള്ളത്തിൽ മണ്ണിട്ടുയർത്തി കല്ലും ഇഷ്ടികയും മറ്റും അടുക്കി സംസ്കാരത്തിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. മോട്ടോർ വെച്ച് ഈ ഭാഗത്തെ വെള്ളം വറ്റിക്കാൻ ശ്രമിച്ചു.
കഴിഞ്ഞ പ്രളയശേഷം ഈ പ്രദേശത്ത് വെള്ളം ഒഴിഞ്ഞിട്ടില്ല. കായൽ-കക്ക-മത്സ്യത്തൊഴിലാളികൾ ഉൾെപ്പടെ സാധാരണക്കാരാണ് ഇവിടെ ജീവിക്കുന്നത്. പലരുടെയും വീടുകൾക്കുള്ളിൽ വെള്ളമാണ്. ഈ പ്രദേശത്തേക്ക് നല്ല വഴിയുമില്ല. ബന്ധുക്കളും നാട്ടുകാരും കിലോമീറ്ററോളം ചളിയും അഴുക്കും കലർന്ന വെള്ളം നീന്തിക്കടന്നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ കാലങ്ങളിൽ വേമ്പനാട്ടുകായലിൽനിന്ന് ചളിയും മണ്ണും എടുത്ത് പ്രദേശം ഉയർത്തിയിരുന്നു.
കാലക്രമേണ ഇത് നിന്നുപോയി. വേമ്പനാട്ടുകായൽ ആഴംകൂട്ടി അവിടെനിന്ന് ലഭിക്കുന്ന മണ്ണോ തണ്ണീർമുക്കം ബണ്ടിൽനിന്ന് കിട്ടിയ മണ്ണോ ഇട്ട് പ്രദേശം ഉയർത്തണമെന്നും സുഗമമായി സഞ്ചരിക്കാനുള്ള വഴിയെങ്കിലും കിട്ടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.