‘പട്ടിണി കിടക്കുന്നവരും കാണേണ്ടതാണ് ക്രിക്കറ്റ്’; മന്ത്രി അബ്​ദുറഹ്മാന് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം: ​ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ ന്യായീകരിച്ച കായിക മന്ത്രി വി. അബ്​ദുറഹ്മാനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പണക്കാര്‍ മാത്രമല്ല, എല്ലാവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് ചെന്നിത്തല പറഞ്ഞു.

പാവപ്പെട്ട ജനങ്ങളാണ് കളി കാണേണ്ടത്. പട്ടിണി കിടക്കുന്നവരും കാണേണ്ടതാണ് ക്രിക്കറ്റ്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ തിരുവനന്തപുരത്ത്​ നടക്കുന്ന കളിയുടെ ടിക്കറ്റിന്​ നികുതി വർധിപ്പിച്ച് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടി മന്ത്രിയും സർക്കാറും അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരള ക്രിക്കറ്റ് അസോസിയേഷനും സര്‍ക്കാറും തമ്മിലുള്ള പ്രശ്നങ്ങള്‍ അവർ പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Cricket Controversy: Ramesh Chennithala replied to Minister Abdurahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.