ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച്​​ അന്വേഷണം; രണ്ടാംഭാര്യയും മകനും മരിച്ചനിലയിൽ

ന്യൂഡല്‍ഹി/കോട്ടയം: തൊടുപുഴ നെയ്യശ്ശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ. ജോൺ വിൽസ​​​െൻറ (65) ദുരൂഹ മരണത്തെക്കുറ ിച്ച്​ ഇടുക്കി ജില്ല ​ക്രൈംബ്രാഞ്ച്​ അന്വേഷണം ആരംഭിച്ചതിനു​പിന്നാലെ പാമ്പാടി സ്വദേശിയായ രണ്ടാംഭാര്യയെയും മ കനെയും ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി സ്വദേശി ലിസിയും ഡൽഹിയിലെ സ്വകാര്യ കോളജ്​ അധ്യാപകനായ മകൻ അലൻ സ്​റ്റാൻലിയുമാണ്​ (27) മരിച്ചത്​. കോടികളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള രണ്ടാംഭാര്യയുടെ കടുത്ത സമ്മര്‍ ദമാണ്​ ജോണി​​​െൻറ മരണത്തിനുപിന്നിലെന്ന മക്കളുടെ ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ഡൽഹി പിതംപുരയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. സരായ് കാലെഖാനില്‍ റെയില്‍വേ പാളത്തില്‍ നിന്നാണു അല​​​െൻറ ശരീരം കണ്ടെത്തിയത്. അല​​​െൻറ സുഹൃത്തുക്കള്‍ ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണു ലിസിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു അല​​​െൻറ മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസം മുമ്പാണ്​ ലിസി മക​​​െൻറയടുത്ത്​ എത്തിയത്​.

തൊടുപുഴ മങ്ങാട്ടുകവലയിൽ താമസിച്ചിരുന്ന വിൽസനെ 2018 ഡിസംബർ 31നാണ്​ വീടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്​. മരണം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. രണ്ടാംഭാര്യ ലിസി ഈ സമയം, ആദ്യ ഭാര്യയിലെ മക്കൾക്കൊപ്പം കോട്ടയത്തെ ദേവാലയത്തിൽ പോയതായിരുന്നു. ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫിസറായി ജോൺ ദീർഘകാലം പ്രവർത്തിച്ചിരുന്നു. 11വർഷം മുമ്പ്​ ആദ്യഭാര്യ വത്സമ്മ മരിച്ചു. വിരമിച്ചശേഷം നാട്ടിലെത്തിയ ജോൺ ലിസിയെ വിവാഹം െചയ്​തു. വിവാഹത്തി​​​െൻറ 565ാം ദിവസമുണ്ടായ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന്​ മക്കൾ പരാതിപ്പെട്ടതോടെ തൊടുപുഴ പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാൽ, കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ലിസിയും മകനും ഹൈകോടതിയെ സമീപിച്ചു. ഇതു തള്ളിയ ഹൈകോടതി വിൽസ​​​െൻറ മക്കളുടെ പരാതി അതീവ ഗൗരവത്തോടെ കണ്ട് സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രണ്ടാഴ്​ച മുമ്പ്​ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്​.പി​ അന്വേഷണച്ചുമതല ഏറ്റെടുത്തു. ജോൺ വിൽസ​​​െൻറ മകൻ ഉൾപ്പെടെ ആറുപേരിൽനിന്ന്​ ഇതുവരെ മൊഴിയെടുത്തു. ലിസിയുടെയും മക​​​െൻറയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ജോൺ വിൽസ​​​െൻറ മക്കൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്​ ഇരുവര​ുടെയും മൃതദേഹം ക​െണ്ടത്തിയത്​​. രണ്ടാം ഭാര്യയുടെ വരവോടെ, വര്‍ഷങ്ങളായി വില്‍സണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റിനിര്‍ത്തിയെന്നും ജോണി​​​െൻറ രണ്ടുകോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്​ മാറ്റിയെന്നും മക്കളുടെ പരാതിയില്‍ പറയുന്നു.

Tags:    
News Summary - crime branch enquiry about a murder of a second mother and son -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.