കോട്ടയം: ഓർത്തഡോക്സ് സഭ വൈദികർക്കെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയിൽ അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് ക്രൈംബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത് .സംഭവത്തിെൻറ വിശദാംശങ്ങൾ പരിേശാധിക്കുകയാണ്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനം. തെൻറ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ‘മാധ്യമ’േത്താട് പറഞ്ഞു.
വൈദികർക്കെതിരായ ആരോപണത്തെക്കുറിച്ച് അേന്വഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്ത് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനായി െഎ.ജിക്കും നൽകി. കേസിെൻറ ഗൗരവം കണക്കിലെടുത്ത് അേന്വഷണത്തിന് മേൽനോട്ടം വഹിക്കാൻ െഎ.ജിയോട് നിർദേശിക്കുകയും ചെയ്തു.
കുമ്പസാര രഹസ്യം ചോർത്തി വിവാഹിതയായ യുവതിെയ അഞ്ചുവൈദികർ ചേർന്ന് പീഡിപ്പിച്ചെന്നാണ് ആക്ഷേപം. സഭാതലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി വൈദികരെ ചുമതലയിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അതിനിടെ പരാതിക്കാരനെതിരെ മാനനഷ്ടക്കേസ് നൽകാൻ വൈദികരും നീക്കം നടത്തുകയാണ്. വൈദികര്‍ക്കെതിരായ തെളിവുകളുടെ അസ്സൽ പൊലീസിൽ മാത്രമേ ഹാജരാക്കൂവെന്ന് സഭയുടെ അന്വേഷണ കമീഷന് മുന്നിൽ ഹാജരായ ശേഷം പരാതിക്കാരനായ യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയിരുന്നു. അതിനാൽ അടുത്ത ദിവസം തന്നെ തെളിവുകൾ ശേഖരിക്കാനാണ് ൈക്രംബ്രാഞ്ച് തീരുമാനം.
ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഭർത്താവ് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനെതിരെയാണ് വൈദികര്‍ നിയമനടപടിയിലേക്ക് നീങ്ങുന്നത്. ഇതിനായി നിയമോപദേശവും തേടിയിട്ടുണ്ട്. ഇനി സഭയുടെ അേന്വഷണ കമീഷന് മുന്നിൽ നിരണം ഭദ്രാസനത്തിലെത്തി രേഖകൾ നൽകില്ലെന്നും പൊലീസിന് തെളിവുകൾ നൽകുമെന്നുമാണ് പരാതിക്കാരനിൽനിന്നുള്ള വിവരം.
വൈദികര്‍ ലൈംഗികമായി ഉപയോഗിച്ചെന്ന ഭാര്യയുടെ രേഖാമൂലമുള്ള മൊഴി നേരേത്ത സഭയുടെ അന്വേഷണ സമിതിക്ക് നൽകിയിരുന്നു. വൈദികർ കുടുങ്ങുമെന്ന അവസ്ഥയിൽ സംഭവം ഒതുക്കിത്തീർക്കാനുള്ള നീക്കവും തകൃതിയാണ്. അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായ വൈദികൻ ആരോപണം നിഷേധിച്ചിരുന്നു. ഭദ്രാസനതലത്തിൽ നടക്കുന്ന അന്വേഷണ റിേപ്പാർട്ട് വൈകാതെ സഭനേതൃത്വത്തിന് നൽകും. ഇതുവരെ ലഭിച്ച വിവരങ്ങൾ സഭ അന്വേഷണ സമിതി ഇനി ക്രൈംബ്രാഞ്ചിന് നൽേകണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.