വയനാട്: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സി.കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. മാനന്തവാടിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ബത്തേരിയിൽ സ്ഥാനാർഥിയാകാൻ ജാനു ബി.ജെ.പിയിൽ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദേശപ്രകാരം പ്രശാന്ത് മലവയൽ ബത്തേരിയിലെ റിസോർട്ടിൽ വച്ച് ജാനുവിന് പണം കൈമാറിയെന്ന് ജെ.ആർ.പി നേതാവ് പ്രസീദ അഴിക്കോട് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അതേസമയം ജാനുവിന് കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും ഇരുവരും അതിന് തയ്യാറായിരുന്നില്ല.
ഇതിനു പിന്നാലെയാണ് ജാനുവിന്‍റെ വീട്ടില്‍ പരിശോധന നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.