സ്വർണക്കടത്തിൽ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്

മലപ്പുറം: സംസ്ഥാനത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്. തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങളാണ് വീണ്ടും പരിശോധിക്കുക. എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിൽ പങ്കാളികളാകും.

കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസിന്‍റെ അന്വേഷണം ശരിയായിരുന്നോ, കേസിൽ പുതിയ വഴിതിരിവുണ്ടോ എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പുനഃപരിശോധിക്കുക. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്വർണം നഷ്ടപ്പെട്ടവരും പീഡനം അനുഭവിച്ചവരും പരാതി അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ തയാറാകാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Tags:    
News Summary - Crime Branch voluntarily registered a case of gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.