മണ്ണന്തല: യുവാക്കളെ ആക്രമിച്ച് പണവും കാറും തട്ടിയെടുത്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കടയ്ക്കൽ നവാസ് മൻസിലിൽ ബിനൂഫ്ഖാൻ(33), കേശവദാസപുരം എസ്.ആർ.നഗർ സ്വദേശി ബാലചന്ദ്രൻ(36), കൊട്ടാരക്കര സ്വദേശി വിഷ്ണു(27), കോട്ടയം സ്വദേശി ബിബിൻ(35) എന്നിവരെയാണ് സംഭവത്തിൽ മണ്ണന്തല െപാലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി പീരുമേട് സ്വദേശി ബിജുനായർ, മലയിൻകീഴ് സ്വദേശികളായ സജീവ്, അഭിലാഷ് എന്നിവരെ ജൂൺ 13ന് രാത്രി പത്തരയോടെ മണ്ണന്തല വയമ്പച്ചിറ കുളത്തിന് സമീപം ആക്രമിച്ച സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്.
റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന് ബിജുനായരും സജീവും അഭിലാഷും മദ്യപിക്കുകയായിരുന്നു. ഈ സമയം മുഖം മറച്ച് പ്രതികൾ നാലുപേരും ഓട്ടോയിൽ സ്ഥലത്തെത്തി കാറിെൻറ ഗ്ലാസുകൾ അടിച്ച് തകർത്തു. അകത്തിരുന്ന മൂന്നുപേെരയും വാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച ശേഷം കാറും അതിനകത്ത് ഉണ്ടായിരുന്ന മൊബൈൽ ഫോൺ, 20,000 രൂപ എന്നിവയുമായി കടന്നുകളഞ്ഞു. കാറിനകത്ത് ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഓഫാക്കിയിരുന്നതിനാൽ സൈബർ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇവരെത്തിയ ഓട്ടോയുടെ നമ്പറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ബിബിെൻറ സുഹൃത്തായ വിഷ്ണുവിെൻറ തച്ചോട്ട്കാവിലെ വീട്ടിൽ നിന്നും െപാലീസ് കാറും കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.