ചാലക്കുടി: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ക്രിമിനൽ കേസ് പ്രതി പിടിയിൽ. കൊരട്ടി മേലൂർ കൂവക്കാട്ട് കുന്ന് സ്വദേശി പേരുക്കുടി വീട്ടിൽ വിവേക് (36) ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് വിവേകിനെതിരെ പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്.
12ഉം 13ഉം വയസുള്ള കുട്ടികളെയാണ് വിവേക് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി പരാതിവന്നത്. കുട്ടികളുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ മാതാപിതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഒരു കുട്ടി വിവേകിന്‍റെ ക്രൂരതകൾ വെളിപ്പെടുത്തുകയായിരുന്നു.
സ്ഥിരമായി ജോലിക്ക് പോകാതെ മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചും നടക്കുന്ന ശീലക്കാരനാണ് വിവേക്. ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ അക്രമാസക്തനാകുന്ന ഇയാളെ സ്വന്തം വീട്ടിൽ കയറ്റാറില്ല. മദ്യപ സംഘത്തിലും മറ്റും പങ്കെടുത്ത ശേഷം ഒഴിഞ്ഞ കടവരാന്തകളിലും മറ്റുമായി കഴിഞ്ഞു വരികയാണ്. ചെറുപ്പത്തിലേ മുരിങ്ങൂർ കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ കൊള്ള സംഘത്തിനോടൊപ്പം പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ഈ സംഘത്തോടൊപ്പം 2005ൽ വാഹനങ്ങൾ ആക്രമിച്ച് കൊള്ളയടിച്ചതിനും, 2009ൽ ദേശീയപാതയിൽ കൊരട്ടി കോട്ടമുറി എന്ന സ്ഥലത്ത് അപകടത്തിൽപെട്ട കാർ യാത്രികരെ ആക്രമിച്ച് സ്വർണ്ണവും ഇരുപത്തി അയ്യായിരത്തോളം രൂപയും കവർച്ച ചെയ്ത കേസിലും, മേലൂർ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും കൊടകര, ചാലക്കുടി, ആളൂർ സ്റ്റേഷനുകളിൽ ഒട്ടനവധി അടിപിടി കേസുകളിലും ഇയാൾ പ്രതിയാണ്.
പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ വിവേക് ഒളിവിൽ പോവുകയും ആളൂർ, കൊളത്തൂർ, തൃശൂർ ടൗൺ മുതലായ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയുമായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ തെരച്ചിലിലാണ് വിവേക് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.