തിരുവനന്തപുരം: ആറുവര്‍ഷത്തിനിടെ അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട 159 കൊലപാതകക്കേസുകളിൽ പ്രതികളായത് 118 പേർ. അന്തർസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും കൊലപാതകക്കേസുകളും പെരുമ്പോഴും പൊലീസ് സംവിധാനങ്ങൾ നിർജീവമാവുകയാണ്. അന്തർസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിലും നിരീക്ഷിക്കുന്നതിലുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന ഗുരുതര വീഴ്ചയാണ് കുറ്റകൃത്യം പെരുകാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം വിലയിരുത്തുന്നതില്‍ പൊലീസും സര്‍ക്കാറും ദയനീയമായി പരാജയപ്പെടുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളും അടക്കം നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്.
ആറു വര്‍ഷത്തിനിടെ അന്തർസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ 118 കൊലപാതക്കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ 2022 വരെയുള്ള കൊലക്കേസുകളില്‍ മാത്രം 159 പേര് പ്രതിപ്പട്ടികയിലുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരം ഇല്ലെന്നാണ് തൊഴിൽ വകുപ്പ് പറയുന്നത്.
അതേസമയം, ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ വിപുല സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും നിയമസഭയെ ഉള്‍പ്പെടെ അറിയിക്കുന്നത്. എന്നാല്‍, ഈ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങുന്നതായാണ് തുടര്‍ച്ചയായി അരങ്ങേറുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
തൊഴിലാളികളുടെ പേരും മറ്റു വിവരങ്ങളും പൊലീസ് സ്റ്റേഷനുകളിലെ മൈഗ്രന്റ് ലേബര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഡേറ്റ ഷീറ്റില്‍ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.