കോഴിക്കോട്: ആലപ്പുഴയിലെ കൊലപാതകങ്ങളെ അപലപിക്കുന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ വിമർശന പൊങ്കാല. ആഭ്യന്തരവകുപ്പിെൻറ നിസ്സംഗതക്കെതിരെ വിമർശനങ്ങളുടെ പെരുമഴയാണ്. 'ഞാനും അപലപിക്കുന്നു.
ആഭ്യന്തര വകുപ്പ് അപലപന വകുപ്പായോ?, അപലപിക്കാൻ താങ്കൾ ഇപ്പോഴും പാർട്ടി സെക്രട്ടറിയല്ല, ഈ നാടിെൻറ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമാണ്, ആഭ്യന്തര മന്ത്രിയെ പുറത്താക്കി വകുപ്പ് താങ്കൾ ഏറ്റെടുക്കണം...' എന്നുതുടങ്ങി വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉടനീളം.
കൊലയാളിസംഘങ്ങളെ പാലൂട്ടി വളർത്തുകയും ജയിലിൽ കിടക്കുന്ന കൊലയാളികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുകയും ടി.പി. വധക്കേസ് പ്രതികൾക്ക് അനർഹമായി പരോൾ അനുവദിക്കുകയും ചെയ്യുന്നതിനെയും വിമർശകൾ തുറന്നുകാട്ടുന്നു. പിണറായി ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കും നിരത്തുന്നുണ്ട് ചിലർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.