കോഴിക്കോട്: പ്രവാചകനെ മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. 'വിമര്‍ശനങ്ങളെ അതിജീവിച്ച പ്രവാചകൻ' വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ മാതൃകപരമായ ജീവിതം പഠിക്കാതെയാണ് പലരും വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബാഖവി (നബിയുടെ വിവാഹം), കെ.പി. രാമനുണ്ണി(ഞാനറിഞ്ഞ പ്രവാചകന്), എ. സജീവന് (പ്രവാചക നിന്ദയുടെ രാഷ്ട്രീയം), പ്രഫ. ശുഹൈബുല്‍ ഹൈത്തമി (വിമര്‍ശനവും നമ്മുടെ സമീപനവും) എന്നിവര്‍ വിഷയാവതരണം നടത്തി. സത്താര്‍ പന്തല്ലൂര്‍ മോഡറേറ്ററായി. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, കെ. മോയിന്‍കുട്ടി, ആര്.വി. കുട്ടിഹസ്സന് ദാരിമി, ഫഖറുദ്ദീന്‍ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും മുഹ്യിദ്ദീന്‍കുട്ടി യമാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.