തിരുവനന്തപുരം: ഉന്നതരുടെ അറിവോടും ഒത്താശയോടുംകൂടി തലസ്ഥാനത്ത് കോടികളുടെ സഹകരണ സംഘം തട്ടിപ്പ്. തിരുവനന്തപുരം തകരപ്പറമ്പ് കൊച്ചാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണ സംഘത്തിലാണ് നാലരക്കോടിയുടെ വെട്ടിപ്പ് നടന്നത്.
സംഘം ഓണററി സെക്രട്ടറി ലേഖ പി. നായരും ഭരണസമിതി അംഗങ്ങളും ചേർന്ന് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് 2020ൽ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന് നൽകിയിട്ടും ഇതുവരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വകുപ്പോ പൊലീസോ തയാറായിട്ടില്ല. പണം തിരികെ ലഭിക്കാനും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് നിക്ഷേപകർ. 2013 മുതൽ പ്രവർത്തിക്കുന്ന സംഘത്തിൽ പെൻഷൻ സമ്പാദ്യവും പെൺമക്കളുടെ വിവാഹത്തിനായി കരുതിവെച്ച പണവും നിക്ഷേപിച്ചവരാണ് വഞ്ചിതരായവരിൽ ഏറെയും. അമ്പലംമുക്ക് സ്വദേശി കുമാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ എട്ടിന് സെക്രട്ടറി ലേഖ പി. നായർക്കും ആറ് ഭരണമിതി അംഗങ്ങൾക്കുമെതിരെ ഫോർട്ട് പൊലീസ് കേസെടുത്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. പകരം പരാതി ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഇടപാടുകാർ ആരോപിക്കുന്നു. പരാതിക്കാരനായ കുമാറിന് 12 ലക്ഷമാണ് ലഭിക്കാനുണ്ടായിരുന്നത്. പൊലീസ് ഇടപെട്ടതോടെ മൂന്ന് ലക്ഷം തിരികെ നൽകി. ബാക്കി തുക സംബന്ധിച്ച് പൊലീസും ഇടപാടുകാരും തമ്മിൽ ഒളിച്ചുകളി തുടരുകയാണ്.
സെക്രട്ടറി ലേഖ പി. നായർ തെൻറയും ഭർത്താവ് കൃഷ്ണകുമാറിെൻറയും പേരിൽ പ്രതിമാസ ചിട്ടിയിൽ ചേർന്ന് ഒരുകോടിയോളം തട്ടിയെടുത്തെന്ന് അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. സംഘത്തിെൻറ നിയമാവലിയിൽപോലും വ്യവസ്ഥയില്ലാതെ 'അക്ഷയനിധി' എന്ന പേരിൽ നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ അറിയാതെ ലക്ഷങ്ങൾ സെക്രട്ടറി തെൻറ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. ഈ തുക പിന്നീട് ഇവർ പിൻവലിച്ചു.
ഭരണസമിതി അംഗങ്ങളായ മുരുകൻ, പി. പ്രീതി, അജിത്ത് സലീം, ജി. ശ്രീകുമാർ, എൽ. ശ്രീപതി, ഉണ്ണികൃഷ്ണൻ നായർ എന്നിവരും വൻ തുക തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടത്തിയിരുന്നു. ഓണററി സെക്രട്ടറി ലേഖ പി. നായരിൽനിന്ന് 1,05,21,291 രൂപയും ഭരണസമിതി അംഗങ്ങളായ ആറുപേരിൽനിന്ന് 3,57,11,832 രൂപയും ഈടാക്കണമെന്നാവശ്യപ്പെട്ട് അസി. രജിസ്ട്രാർ (ജനറൽ) ഓഫിസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എ. സജീർ 2020 നവംബറിൽ സർക്കാറിന് റിപ്പോർട്ട് നൽകിെയങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അസി. രജിസ്ട്രാറുടെ മറ്റ് കണ്ടെത്തലുകൾ
സംഘത്തിെൻറ നിയമാവലിയിൽ വ്യവസ്ഥയില്ലാതെ സേവിങ്സ് നിക്ഷേപ പദ്ധതി നടപ്പാക്കി
സെക്രട്ടറി ഒരു ഈടും നൽകാതെ വായ്പ ഇനത്തിൽ ലക്ഷങ്ങൾ കൈക്കലാക്കി
സേവിങ്സ് അക്കൗണ്ടുകളിൽനിന്ന് നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ തുകകൾ പിൻവലിച്ച് ഓണററി സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി
അക്ഷയനിധിയുടെ പേരിൽ 1,51,033 രൂപയും സേവിങ് നിക്ഷേപത്തിൽ 2,24,483 രൂപയും തിരിമറി നടത്തി
ഓണററി സെക്രട്ടറിയായിരിക്കെ സംഘത്തിലെ ജീവനക്കാരി എന്ന നിലയിൽ ഒന്നരലക്ഷത്തിലേറെ രൂപ ശമ്പള ഇനത്തിൽ അനധികൃതമായി കൈപ്പറ്റി
പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ഗുരുതര ക്രമക്കേട് നടന്നു. സെക്രട്ടറി ലേഖ പി. നായരും ഭർത്താവ് കൃഷ്ണകുമാറും ചേർന്ന് 80,30,00 രൂപയുടെ തട്ടിപ്പ് നടത്തി
സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലറിന് വിരുദ്ധമായി അധിക പലിശ നൽകിയതിൽ സംഘത്തിന് 17,45,679 രൂപ നഷ്ടം സംഭവിച്ചു
ഇല്ലാത്ത സ്ഥിരനിക്ഷേപത്തിെൻറ ജാമ്യം രേഖപ്പെടുത്തി ലക്ഷങ്ങൾ എഴുതിയെടുത്തു
സംഘകരണസംഘം ജോയൻറ് രജിസ്ട്രാറുടെ അംഗീകാരം ലഭിക്കാതെ റെക്കറിങ് നിക്ഷേപം ഭരണസമിതി സ്വീകരിച്ചു
സംഘം പ്രവർത്തനം ആരംഭിച്ച 2013 മുതൽ 2020വെര ഒരു പൊതുയോഗംപോലും ഭരണസമിതി നടത്തിയില്ല
കേരള സഹകരണസംഘം നിയമപ്രകാരം എല്ലാ ഭരണസമിതി അംഗങ്ങളും അയോഗ്യരാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.