അടിമാലി: കേരള-തമിഴ്നാട് അതിർത്തിയിലെ ബോഡിമെട്ട്, ചിന്നാർ, കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റുകൾ വഴി ഇ-വേ ബിൽ ഇല്ലാതെ കോടികളുടെ ചരക്ക് അതിർത്തി കടന്നെത്തുന്നു. ചരക്കുസേവന നികുതി നിയമം (ജി.എസ്.ടി) നിലവിൽ വന്നതോടെ 50,000 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ 10 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടി വരുമ്പോൾ ഉപയോഗിക്കേണ്ട രേഖയാണ് ഇ-വേ ബിൽ.
അതിർത്തികളിൽ ചരക്കുസേവന വകുപ്പിെൻറ ചെക്ക്പോസ്റ്റുകൾ നിർത്തലാക്കിയ സാഹചര്യം മുതലെടുത്താണ് അനധികൃത ചരക്കുനീക്കം വ്യാപകമായത്. ഇത് ശ്രദ്ധയിൽപെട്ട സർക്കാർ ചെക്ക് പോസ്റ്റ് പോയൻറുകളിൽ ഇൻറലിജൻസ് സ്ക്വാഡിെൻറ പ്രവർത്തനം ശക്തമാക്കിയിരുന്നു.
എന്നാൽ, ഇപ്പോൾ ഇത്തരം സ്ക്വാഡുകളുടെ ഒത്താശയോടെ കള്ളക്കടത്ത് നടക്കുന്നതായാണ് വിവരം. ജില്ലയിൽ ചരക്കുസേവന വകുപ്പിന് ആറ് സ്ക്വാഡാണുള്ളത്. ഇവർ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചതോടെ മറ്റിടങ്ങളിലെ പരിശോധന അവതാളത്തിലായി. പുതിയതായി ഒമ്പത് സ്ക്വാഡ് രൂപവത്കരിച്ചെങ്കിലും വാഹനം ഉൾപ്പെടെ സൗകര്യമില്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിട്ടില്ല.
തമിഴ്നാട്ടിൽനിന്ന് ഇലക്േട്രാണിക്-ഇലക്ട്രിക്സാമഗ്രികളും പലചരക്ക് വസ്തുക്കളുമാണ് കേരളത്തിലേക്ക് പ്രധാനമായി നികുതിവെട്ടിച്ച് എത്തുന്നത്. ഇവിടെ നിന്ന് ഏലം ഉൾപ്പെടെ മലഞ്ചരക്ക് സാധനങ്ങൾ തമിഴ്നാട്ടിലേക്കും കടത്തുന്നു. ബി.പി.എൽ റേഷൻ കാർഡ് ഉടമകൾക്ക് തമിഴ്നാട് സർക്കാർ സൗജന്യമായി നൽകുന്ന റേഷൻ മൊത്തമായി വാങ്ങിച്ച് ഇവിടെ എത്തിച്ച് നിറം ചേർത്ത് കുത്തരിയാക്കി ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്നുണ്ട്.
തമിഴ്നാട്ടിൽനിന്ന് വ്യാജ വെളിച്ചെണ്ണ, ചാരായ നിർമാണത്തിനുള്ള വാഷും സ്പിരിറ്റും നിരോധിത കീടനാശിനികൾ, മായം കലർന്ന പാൽ, പച്ചക്കറി എന്നിവയും കാര്യമായ പരിശോധനയില്ലാതെ കേരളത്തിലേക്ക് എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.