മലപ്പുറം: ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിതല ചർച്ചയിൽ ഉരുത്തിരിഞ്ഞ പാക്കേജ് പരിശോധിച്ച് നിലപാട് വ്യക്തമാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്.
ചർച്ചയിൽ ഏറെക്കുറെ അനുകൂല നിലപാടാണ് സർക്കാർ എടുത്തത്. വികസന പരിപാടിക്ക് ലീഗ് എതിരല്ല. വീടുകൾ പൊളിക്കില്ലെന്നും ജനസാന്ദ്രതയുള്ള പ്രദേശത്ത് വീതി കുറക്കുമെന്നുമുള്ള നിലപാടും പ്രതീക്ഷ പകരുന്നു. ജനങ്ങൾക്കുള്ള ആശങ്ക പൂർണമായി പരിഹരിക്കണം. ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും മജീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.