മാഹി പള്ളിയിൽ കുർബാനക്ക് ഉപയോഗിക്കുന്ന കുരിശ് മോഷ്ടിച്ചു

മാഹി: മാഹി സെന്‍റ് തെരേസ ദേവാലയത്തിൽ കുർബാനയ്ക്കുപയോഗിക്കുന്ന കുരിശ് മോഷ്ടിച്ചു. ദേവാലയത്തോട് ചേർന്നുള്ള മുറിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. മുറിയിലുള്ള അലമാരയിൽ സൂക്ഷിച്ച കുർബാനക്ക് ഉപയോഗിക്കുന്ന ചെറിയ കുരിശ്, കാസ, പിലാസ എന്നിവയാണ് മോഷണം പോയത്.

ഇടവക വികാരിമാർ കുർബാനയ്ക്ക് വേണ്ടി ഒരുങ്ങുകയും കുർബാനയ്ക്ക് വേണ്ട സാധനങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന മുറിയാണിത്. മുറിക്കുള്ളിൽ കടന്ന മോഷ്ടാവ് അലമാരക്ക് മുകളിലുണ്ടായിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് കുരിശും മറ്റുമെടുത്ത് കടന്നു കളയുകയായിരുന്നു. 10,000 രൂപയോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. മാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.  

Tags:    
News Summary - crucifix used for Mass in Mahi Church was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.