കുമളി: അമ്മയുടെ സംരക്ഷണം നഷ്ടപ്പെട്ട് ഒറ്റക്കായ കടുവക്കുഞ്ഞ് അധികൃതരുടെ സംരക്ഷണയിൽ അമ്മയെ കാത്തിരിക്കുന്നു. പെരിയാർ കടുവസങ്കേതത്തിലാണ് രണ്ടു മാസം പ്രായമായ പെൺകടുവക്കുഞ്ഞ് അമ്മയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ 21നാണ് മംഗളദേവി മലയടിവാരത്തിൽ ഒറ്റപ്പെട്ട നിലയിൽ കടുവക്കുഞ്ഞിനെ വനപാലകർ കണ്ടെത്തിയത്. ഒറ്റക്കായിപ്പോയ കടുവക്കുഞ്ഞിനെ അമ്മയെത്തി കൊണ്ടു പോകുമെന്നതിനാൽ പ്രദേശം നിരീക്ഷണത്തിലാക്കി.
എന്നാൽ, രണ്ടുദിവസം കഴിഞ്ഞിട്ടും അമ്മക്കടുവ എത്താതായതോടെ കുഞ്ഞുകടുവ അവശനിലയിലായി. ഇതോടെ വനപാലകർ കടുവക്കുഞ്ഞിനെ എടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വനം വകുപ്പിലെ വെറ്ററിനറി ഓഫിസർ ഡോ.ശ്യാം ചന്ദ്രെൻറ നേതൃത്വത്തിൽ കടുവക്കുഞ്ഞിെൻറ പരിചരണം തുടരുന്നുണ്ട്.
പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് അമ്മക്കടുവയെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തള്ളക്കടുവയുടെ സാന്നിധ്യം വ്യക്തമാകുന്നതോടെ കുഞ്ഞുകടുവയെ കാട്ടിൽ അമ്മയുടെ സമീപത്തേക്ക് അയക്കാനാണ് വനപാലകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.