തിരുവനന്തപുരം: നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ സാമ്പത്തിക സ്തംഭനാവസ്ഥയിൽ കേന്ദ്രസർക്കാറിനെരെ വിമർശവുമായി 1 സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. 1000, 500 നോട്ടുകൾ പിൻവലിച്ചതിന്റെ ഫലമായി നാട്ടിലുണ്ടായ അരാജകത്വം ഇത്ര ഭീകരമാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ആളുകളുടെ മുഖ്യ തൊഴില്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കല്‍ ആണ്. മിക്ക ഹോട്ടലുകളിലും കടകളും അടച്ചിരിക്കുകയാണ്. പല കല്യാണങ്ങളും നാട്ടില്‍ മാറ്റി വച്ചു കഴിഞ്ഞു. ഇങ്ങനെ ജനം പെരുവഴിയില്‍ അലയുമ്പോഴാണ് ഉള്ള സഹകരണ ബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ ബി.ജെ.പിക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിലൂടെ ആരോപിക്കുന്നു.
മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമർശിച്ച് തോമസ് ഐസക് ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. താെൻറ പോസ്റ്റിനു കീഴെ 'പൊങ്കാല' ഇട്ടവര്‍ ഇപ്പോൾ മാളത്തില്‍ പോയി ഒളിച്ചിരിക്കുകയാണെന്നും െഎസക് പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.