നോട്ടുകൾ മാറിയെടുക്കാനെത്തിയ രണ്ടു പേർ മരിച്ചു

ഹരിപ്പാട്\തലശ്ശേരി: നോട്ടുകള്‍ മാറ്റാനും പണം നിക്ഷേപിക്കാനുമായി വെള്ളിയാഴ്ച ബാങ്കിലത്തെിയ മൂന്നുപേര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മരിച്ചു. ഇതില്‍ രണ്ടുപേരും കേരളത്തിലാണ്. തലശ്ശേരിയില്‍ അസാധുവായ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ എത്തിയ വൈദ്യുതിവകുപ്പ് ജീവനക്കാരനാണ് ബാങ്ക് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത്. 

ആലപ്പുഴ ഹരിപ്പാട്ടും മഹാരാഷ്ട്രയില്‍ മുംബൈക്കടുത്തും കറന്‍സി മാറ്റിവാങ്ങാന്‍ ക്യൂവില്‍നിന്ന വയോധികരാണ് കുഴഞ്ഞുവീണ് മരിച്ചത്. കെ.എസ്.ഇ.ബി സൊസൈറ്റിയില്‍നിന്ന് വായ്പയായി ലഭിച്ച അഞ്ചു ലക്ഷം രൂപ തലശ്ശേരി എസ്.ബി.ടിയില്‍ നിക്ഷേപിക്കാന്‍ എത്തിയ പിണറായി സബ് സ്റ്റേഷനിലെ ഓവര്‍സിയര്‍ കെ.കെ. ഉണ്ണിയാണ് (48) രാവിലെ 11 മണിയോടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ചത്. മുകളിലത്തെ നിലയില്‍ റിക്വസ്റ്റ് സ്ളിപ് പൂരിപ്പിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്രേരിയിലെ കുഞ്ഞിപ്പറമ്പത്ത് പരേതനായ കുഞ്ഞായന്‍െറയും ദേവകിയുടെയും മകനാണ്. ഭാര്യ: റീന. മക്കള്‍: അര്‍ജുന്‍, അക്ഷയ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രഘുനാഥന്‍, ജാനകി, മിനി.
 

ഉണ്ണി, കാര്‍ത്തികേയന്‍
 


വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് എസ്.ബി.ടി ഹരിപ്പാട് ഡാണാപ്പടി ശാഖയില്‍ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ക്യൂ നില്‍ക്കുകയായിരുന്ന കുമാരപുരം പൊത്തപ്പള്ളി തകിടിയില്‍ തെക്കതില്‍ കാര്‍ത്തികേയനാണ് (72) കുഴഞ്ഞുവീണ് മരിച്ചത്. രാവിലെ ഒമ്പതിന് എത്തി ക്യൂ നില്‍ക്കുകയായിരുന്ന കാര്‍ത്തികേയന്‍ വെയില്‍കൊണ്ട് അവശനിലയിലായിരുന്നു. 12.30ഓടെ മാത്രമാണ് ഇദ്ദേഹത്തിന് ബാങ്കിനുള്ളില്‍ കടക്കാനായത്. കൗണ്ടറിനടുത്ത് എത്തുന്നതിനുമുമ്പ് കുഴഞ്ഞുവീണ കാര്‍ത്തികേയനെ ക്യൂവിലുണ്ടായിരുന്നവരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് തൊട്ടടുത്തെ ഹുദാ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാങ്ക് അധികൃതര്‍ പണം ബന്ധുക്കള്‍ക്ക് മാറ്റിനല്‍കി. കൂലിപ്പണിക്കാരനാണ് കാര്‍ത്തികേയന്‍. ഭാര്യ: ഭാരതി. മക്കള്‍: സുരേഷ്, രഘു, മധു (ദുബൈ), ശോഭന. മരുമക്കള്‍: സുശീല, ബിന്ദു, ഉഷ, രാജേഷ്. 

മുംബൈക്കടുത്ത മുലുന്ദ് നവ്ഗര്‍ മേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ പഴയ നോട്ട് മാറ്റാന്‍ ക്യൂനിന്ന വിശ്വനാഥ് വര്‍തക് (73) ആണ് ഉച്ചക്ക് 1.30ഓടെ കുഴഞ്ഞുവീണത്. ഒപ്പം വരിനിന്നവര്‍ ഉടന്‍ ഇയാളെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    
News Summary - currency ban: two death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.