ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകളുടെ നിരോധം ഭീകരർക്ക് കനത്ത തിരിച്ചടിയായെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. സർക്കാറിന്‍റെ ഈ നടപടി മൂലം ഭീകരരും നക്സലേറ്റുകളും ഹവാല ഏജൻസികളുമാണ് കുടുക്കിലായത്. സാധാരണക്കാർ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇക്കാര്യത്തിൽ കോൺഗ്രസോ മുലായ് സിങ്ങോ കെജരിവാളോ മുറുമുറുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പെട്ടെന്നെടുത്തതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ തീരുമാനമാണ് ഇതെന്നും അമിത് ഷാ ഡല്‍ഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.