കോഴിക്കോട്: നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി ജനങ്ങൾക്കെതിരെ മോദി നടത്തിയ സർജിക്കൽ ആക്രമണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളപ്പണത്തിനെതിരെയല്ല ഈ നടപടിയെന്നു വ്യക്തമാണ്. നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് മോദിയുടെ അടുപ്പക്കാർക്ക് അറിവുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രഖ്യാപനം വരുന്നതിനു മുൻപായി കോടിക്കണക്കിനു രൂപ ബി.ജെ.പി അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.
മുന്നറിയിപ്പും ആവശ്യത്തിനു മുന്നൊരുക്കങ്ങളുമില്ലാതെയുള്ള നടപടിയിൽ സാധാരണക്കാർ ദുരിതമനുഭവിക്കുകയാണ്. അനുദിന ആവശ്യങ്ങൾക്കുള്ള പണത്തിനായി വരിനിൽക്കേണ്ട അവസ്ഥയാണ്. സഹകരണ ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അങ്ങനെയുണ്ടെങ്കിൽ ബന്ധപ്പെട്ടവർ കണ്ടെത്തെട്ടയെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.