തൃശൂർ: പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാനാകാതെ ഒടുവിൽ മന്ത്രി വി.എസ്.സുനിൽകുമാറിനെ സമീപിച്ച വയോധികക്ക് സഹായപ്രവാഹം.
പിൻവലിച്ച നാല് 500രൂപ നോട്ടുമാറാൻ സഹായിക്കണമെന്ന ആവശ്യവുമായി ശനിയാഴ്ച റെയിൽവേ സ്റ്റേഷനിൽ ഒൗദ്യോഗിക ചടങ്ങിനെത്തിയ മന്ത്രി സുനിൽകുമാറിനെ സമീപിച്ച വയോധികയെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇത് കണ്ട് നിരവധി പേർ ഇവർക്ക് സഹായം വാഗ്ദാനം െചയ്ത് തന്നെ സമീപിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പക്ഷേ, ഇവരുടെ നമ്പർ കൈവശമില്ല. കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു.
വാർത്ത കണ്ട നിരവധി പേർ സഹായ വാഗ്ദാനവുമായി തന്നെ വിളിച്ചു. പാർട്ടി ഓഫിസിലേക്ക് വിളിച്ചും ചിലർ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കരുതലായി സൂക്ഷിച്ചുവെച്ച 500രൂപയുടെ നാല് നോട്ടുകൾ ചെലവഴിക്കാൻ ശ്രമിച്ചപ്പോഴാണ് പുറനാട്ടുകര സ്വദേശിയായ സരോജിനി നോട്ട് പിൻവലിച്ചത് അറിഞ്ഞത്. ബാങ്കിനെ സമീപിച്ചെങ്കിലും അവർ കൈമലർത്തി. ഒടുവിൽ അവർ മന്ത്രിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.