തിരുവനന്തപുരം: നോട്ട് പ്രതിസന്ധിക്കുശേഷം സംസ്ഥാന സര്‍ക്കാറിന്‍െറ ചെലവ് കുത്തനെകുറഞ്ഞു. ഒക്ടോബര്‍ എട്ടുമുതല്‍ നവംബര്‍ ഏഴ് വരെയുള്ള 21 ദിവസത്തെ ചെലവിനേക്കാള്‍ ശേഷമുള്ള 21 ദിവസത്തില്‍ 1119 കോടി രൂപയുടെ കുറവ് വന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. നോട്ടില്ലാത്തതിന്‍െറ ഫലമായി വന്ന മാന്ദ്യമാണെന്നും ഇത് പൊതുസമ്പദ്ഘടനയിലെന്ന പോലെ സര്‍ക്കാര്‍ ട്രഷറിയിലെ ചെലവിനേയും പ്രതികൂലമായി ബാധിച്ചെന്നും മന്ത്രി പറഞ്ഞു.
നവംബറിലെ ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ 500-600 കോടി രൂപ ഇനിയും ട്രഷറികളില്‍നിന്ന് പിന്‍വലിക്കാനുണ്ട്. മാന്ദ്യത്തിന്‍െറ അന്തരീക്ഷത്തില്‍ പണച്ചെലവ് ചുരുക്കുന്ന പ്രവണത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലും ബാധിച്ചു. നാട്ടില്‍ നോട്ടില്ലാത്തത് വികസനപ്രവര്‍ത്തനങ്ങളേയും പുറകോട്ടുവലിച്ചു. വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ ഇക്കുറിയും പണമുണ്ട്. നോട്ടുണ്ടാവുമോ എന്ന് ഉറപ്പുപറയാനാവില്ല. പ്രധാനമന്ത്രി ഉറപ്പുപറഞ്ഞ 50 ദിവസം ആവാറായിട്ടും നോട്ടിന്‍െറ ക്ഷാമം തീര്‍ന്നിട്ടില്ളെന്നും മന്ത്രി ഫേസ്ബുക്കിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ശമ്പള-പെന്‍ഷന്‍ വിതരണം സുഗമമാക്കാന്‍ ട്രഷറിയില്‍ പണമത്തെിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജനുവരി ഒന്നുമുതല്‍ ഓരോദിവസവും നല്‍കേണ്ട പണത്തിന്‍െറ വിശദാംശങ്ങളും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1086 കോടി രൂപയാണ് ട്രഷറികള്‍ക്ക് മാത്രമായി ആവശ്യപ്പെട്ടത്.
ആറ് ലക്ഷത്തോളം ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് നിലവിലുണ്ട്. പെന്‍ഷന് പുറമെ ഒരുവിഭാഗം ജീവനക്കാരുടെ ശമ്പളവും ഇതുവഴിയാണ് നല്‍കുന്നത്. ഇവ നല്‍കാന്‍ നോട്ടുകള്‍ വേണം. നവംബറില്‍ പല ട്രഷറികളിലും ആവശ്യത്തിന് പണമത്തെിയിരുന്നില്ല. ആവശ്യമുള്ള പണം എത്തുന്നില്ളെന്നും ചില ജില്ലകളില്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ലഭിക്കുന്നതെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടി.
ആവശ്യമുള്ള മുഴുവന്‍ പണവും അനുവദിക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളിലൂടെ നടത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുമാന്ദ്യത്തിന്‍െറ സാഹചര്യത്തില്‍ കിഫ്ബി വഴി കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. 4000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജനുവരിയില്‍ അംഗീകാരം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതുവഴി ഇക്കൊല്ലം നിര്‍മാണമേഖലയില്‍ നല്‍കുന്ന പണം 20000 കോടി രൂപയായി ഉയര്‍ത്തും. നോട്ട് പ്രതിസന്ധി കിഫ്ബി പദ്ധതികളെ ബാധിക്കില്ല -മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.