ചില്ലറക്ഷാമം: നേര്‍ച്ചപ്പെട്ടി തുറന്നിട്ട് പള്ളി അധികൃതര്‍

ആലുവ: ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ഇടവകാംഗങ്ങള്‍ക്കായി  നേര്‍ച്ച പെട്ടികള്‍ തുറന്നിട്ട് പുക്കാട്ടുപടി തേവക്കല്‍ സെന്‍റ് മാര്‍ട്ടിന്‍ പള്ളി അധികൃതര്‍. ഇടവകാംഗങ്ങള്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും ചില്ലറയില്ലാതെ കഷ്ടപ്പെടുന്നത് കണ്ടാണ് ഈ തീരുമാനം.ഞായറാഴ്ച തേവക്കല്‍ സെന്‍റ് മാര്‍ട്ടിന്‍ പള്ളിയിലെ കുര്‍ബാനക്കുശേഷം വികാരി ഫാ. 

ജിമ്മി പൂച്ചക്കാടിന്‍െറ അറിയിപ്പ് കേട്ടവര്‍ ആദ്യമൊന്ന് അദ്ഭുതപ്പെട്ടു. പള്ളിക്കകത്തെ രണ്ട് നേര്‍ച്ച കുറ്റികളും തുറന്നിടുകയാണെന്നും ആവശ്യമുള്ളവര്‍ക്ക് പണമെടുത്ത ശേഷം ലഭിക്കുന്ന മുറക്ക് തിരികെ നല്‍കിയാല്‍ മതിയെന്നുമായിരുന്നു അറിയിപ്പ്. ചില്ലറയില്ലാതെ കഷ്ടപ്പെട്ടിരുന്നവര്‍ക്ക് ഇത് ആശ്വാസമായി. പത്തും അമ്പതും നൂറു മടക്കം ചില്ലറ നോട്ടുകള്‍ ആവശ്യക്കാര്‍ എടുത്തു. 500 രൂപ മാത്രമാണ് അവശേഷിച്ചത്

ഇടവകാംഗങ്ങളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞുള്ള തിരുമാനമാണിതെന്ന് വിശ്വാസികള്‍ പറഞ്ഞു.

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.